2 ജനുവരി 1959: |
സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.
|
5 ജനുവരി 1969: |
റഷ്യ വീനസ് 1 വിക്ഷേപിച്ചു.
|
7 ജനുവരി 1610: |
ഗലീലിയോ മൂൺസ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.
|
10 ജനുവരി 2007: |
ഇന്ത്യയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.
|
14 ജനുവരി 2005: |
ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.
|
20 ജനുവരി 1969: |
ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി.
|
22 ജനുവരി 2007: |
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചു.
|
28 ജനുവരി 1986: |
യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.
|