കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2013 ജൂൺ
- 4 ജൂൺ ബി.സി. 780 : ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.
- 8 ജൂൺ 1625 : ജിയോവന്നി കാസ്സിനി ജനിച്ചു.
- 8 ജൂൺ 1695 : ക്രിസ്റ്റ്യൻ ഹ്യൂജെൻസ് അന്തരിച്ചു.
- 10 ജൂൺ 1973 : എക്സ്പ്ലോറർ 49 വിക്ഷേപിച്ചു.
- 14 ജൂൺ 1962: ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.
- 14 ജൂൺ 1967: ശുക്രപര്യവേഷത്തിനായുള്ള മാറിനർ 5 പേടകം വിക്ഷേപിച്ചു.
- 15 ജൂൺ ബി.സി.769: അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി.
- 16 ജൂൺ 1963: വാലന്റീന തെരഷ്കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായി.
- 18 ജൂൺ 1983: - സാലി റൈഡ്, ശൂന്യാകാശത്തെത്തുന്ന ആദ്യ അമേരിക്കൻ വനിതയായി.
- 21 ജൂൺ 2004: സ്പേസ്ഷിപ്പ്വൺ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശവാഹനമായി.
- 21 ജൂൺ 2006 പ്ലൂട്ടോയുടെ പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങൾക്ക് നിക്സ് എന്നും ഹൈഡ്ര എന്നും പേരിട്ടു.