കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2018 ഫെബ്രുവരി

കുംഭം (നക്ഷത്രരാശി)

തിരുത്തുക
 

ഭാരതത്തിൽ കുടത്തിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ കുംഭം രാശി.രാശിചക്രത്തിൽ (Zodiac) ഇത് പതിനൊന്നാമത്തേതാണ്. മകരം, മീനം എന്നീ രാശികൾക്കിടയിൽ കിടക്കുന്നു. സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങൾക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ. ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങൾ നഗ്നനേത്രങ്ങൾക്കു ഗോചരമാണ്.

മുഴുവൻ കാണുക