കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2018 ഓഗസ്റ്റ്
കാൾ സാഗൻ
തിരുത്തുകജ്യോതിശാസ്ത്രവും ജ്യോതിർഭൗതികവും ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു കാൾ സാഗൻ (1934 നവംബർ 9 - 1996 ഡിസംബർ 20). അദ്ദേഹത്തിന്റെ 'കോസ്മോസ്' എന്ന ശാസ്ത്ര ടെലിവിഷൻ പരമ്പര വളരെ പ്രസിദ്ധമാണ്. ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനങ്ങളിൽ പ്രധാന പങ്ക് വഹിച്ചു. എങ്കിലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് അന്യഗ്രഹജീവനെ കുറിച്ച നടത്തിയ പഠനങ്ങളാണ്.