ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ഇത് ഇംഗ്ലീഷിൽ ബയോളജി (biology) എന്നറിയപ്പെടുന്നു. ജീവൻ എന്നർഥമുള്ള ബയോസ് എന്ന ഗ്രീക്ക് പദവും പഠനം എന്നർഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദവും ചേർന്നാണ് ബയോളജി എന്ന പദം ഉണ്ടായിരിക്കുന്നത്. ജീവജാലങ്ങളിൽ രണ്ട് മുഖ്യവിഭാഗങ്ങളാണ് ഉള്ളത് - സസ്യങ്ങളും ജന്തുക്കളും. അതുകൊണ്ട് ജീവശാസ്ത്രത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സസ്യങ്ങളെക്കുറിച്ചുള്ള പഠനം സസ്യശാസ്ത്രം എന്നും ജന്തുക്കളെക്കുറിച്ചുള്ള പഠനം ജന്തുശാസ്ത്രം എന്നും അറിയപ്പെടുന്നു.