കവാടം:ക്രിക്കറ്റ്/നിങ്ങൾക്കറിയാമോ/2015 ജൂൺ
..1992 അഞ്ചാമത്തെ ക്രിക്കറ്റ് ലോകകപ്പ്ൽ 456റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടിയത് ന്യൂസിലാന്റ് ബാറ്റ്സ്മാൻ മാർട്ടിൻ ക്രോ ആയിരുന്നു.
..അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ഒരു ടെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റാണ് ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്.
..ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാൻ പുറത്താകുന്ന മാർഗങ്ങളിൽ ഒന്നാണ് ഹിറ്റ് ദ് ബോൾ റ്റ്വൈസ് അഥവാ ഡബിൾ ഹിറ്റ്.
..ടെസ്റ്റ് ക്രിക്കറ്റിൽ 5000 ഓവറിലധികം ബൗൾ ചെയ്ത ഒരേയൊരു ഫാസ്റ്റ് ബൗളറാണ് കോർട്ണി വാൽഷ്.
..ന്യൂസിലൻഡിലെ ഹാമിൽടണിലുള്ള ക്രിക്കറ്റ് സ്റ്റേഡിയമാണ് സെഡൺ പാർക്ക്.മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രി റിച്ചാർഡ് ജോൺ സെഡണോടുള്ള ആദരസൂചകമായാണു സ്റ്റേഡിയത്തിനു അദ്ദേഹത്തിന്റെ പേരു നൽകിയത്.