കവാടം:ക്രിക്കറ്റ്/നിങ്ങൾക്കറിയാമോ/2010 ഓഗസ്റ്റ്
.. ടെസ്റ്റിൽ ഒറ്റ ദിവസം കൊണ്ട് ഒരു ട്രിപ്പിൾ സെഞ്ച്വറി നേടിയത് ഓസ്ട്രേലിയക്കാരനായ ബ്രാഡ്മാനാണ്. 1930ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 309 റൺസ് നേടി.
.. നൂറ് ടെസ്റ്റുകൾ കളിക്കുന്ന ആദ്യ ക്രിക്കറ്റർ ഇംഗ്ലണ്ടിന്റെ കോളിൻ കൗഡ്രിയാണ്.
.. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ ആദ്യമായി നാനൂറിൽ കൂടുതൽ റൺസ് നേടുന്ന ക്രിക്കറ്റർ ഇംഗ്ലണ്ടിന്റെ ആർക്കീ മക്ലാരനാണ്.
.. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കെതിരെ ഒരിന്നിംഗ്സിൽ 150 റൺസിൽ കൂടുതൽ നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ ഓസ്ട്രേലിയയുടെ സ്റ്റീവ് വോയും, ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറും മാത്രമാണ്.