മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. ഇത് ഭൂമിയിൽ മനുഷ്യനു് മാത്രമുള്ള ഒരു കഴിവാണ്.

തിരുത്തുക      ശ്രദ്ധിക്കുക  

തിരഞ്ഞെടുത്ത ലേഖനം

നാട്യശാസ്ത്രാടിസ്ഥാനത്തിലുള്ള ഭാരതീയനൃത്തങ്ങളിൽ മുഖ്യ സ്ഥാനത്തുള്ള ഭരതനാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്.ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.ആറാം നൂറ്റാണ്ടു മുതൽതന്നെ പല്ലവ- ചോള രാജാക്കന്മാർ നൃത്ത-സംഗീത-ശില്പങ്ങളെ വളർത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തഞ്ചാവൂർ സഹോദരന്മാർ എന്നുമറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ്‌ ദാസിയാട്ടം പരിഷ്കരിച്ച് ഭരതനാട്യത്തിന്‌ രൂപം കൊടുത്തത്.

തിരുത്തുക      ശ്രദ്ധിക്കുക  

തിരഞ്ഞെടുത്ത ചിത്രം

എസ്.കെ. പൊറ്റക്കാട്- ഡിജിറ്റൽ വെക്റ്റർ പോർട്രൈറ്റ്.

ഛായാഗ്രഹണം: User:Sreedharantp

തിരുത്തുക      ശ്രദ്ധിക്കുക  

തിരഞ്ഞെടുത്ത ജീവചരിത്രം

വൈക്കം മുഹമ്മദ് ബഷീർ (ജനനം: 19 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

തിരുത്തുക      ശ്രദ്ധിക്കുക  

നിങ്ങൾക്കറിയാമോ?

  • കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവർമ്മ (1653-1694) നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌
തിരുത്തുക      ശ്രദ്ധിക്കുക  

തിരഞ്ഞെടുത്ത ഉദ്ധരണി

- ലിയോ ടോൾസ്റ്റോയ്
തിരുത്തുക      ശ്രദ്ധിക്കുക  

തിരഞ്ഞെടുത്ത സംഗീതം

തിരുത്തുക      ശ്രദ്ധിക്കുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

"https://ml.wikipedia.org/w/index.php?title=കവാടം:കല&oldid=2158892" എന്ന താളിൽനിന്ന് ശേഖരിച്ചത്