കഴഞ്ചി
ഔഷധഗുണങ്ങളുള്ളതും കൂർത്ത മുള്ളുകളുള്ളതുമായ ഒരു വള്ളിച്ചെടിയാണ് കഴഞ്ചി. (ശാസ്ത്രീയനാമം: Caesalpinia bonduc). പര്യായം ( (ശാസ്ത്രീയനാമം: Caesalpinia crista), ഇംഗ്ലീഷ്- ബോൻഡൂക് മരം.വളരെ കാലം കടൽവെള്ളത്തിൽ കിടന്നാൽപ്പോലും നശിക്കാത്ത ഇതിന്റെ മനോഹരമായ വിത്ത് മിക്കതിനും ഒരേ വലിപ്പമായിരിക്കും. കേരളത്തിലെ പഴയകാല അളവ് ആയ കഴഞ്ച് ഈ കുരുവിന്റെ ഭാരമായിരുന്നു.
കഴഞ്ചി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Family: | |
Genus: | |
Species: | C. bonduc
|
Binomial name | |
Caesalpinia bonduc | |
Synonyms | |
|
പേരിനു പിന്നിൽ
തിരുത്തുകവിത്തുകൾക്ക് ഒരേ വലിപ്പവും ഭാരവുമായിരുന്നതിനാൽ ദക്ഷിണേന്ത്യയിൽ അളവിനായി ഇവ ഉപയോഗിച്ചിരുന്നു.
മറ്റു ഭാഷകളിൽ
തിരുത്തുക- ഹിന്ദി - കരജ്ജാ
- ബംഗാളി - നാട്ടാകരാമഞ്ജാ
- മറാഠി - ഗജഗ, സാഗർഗട്ട
- തെലുങ്ക് - ഗചേന
- തമിഴ് - കഴഞ്ചി, കഴർച്ചി
- ഇംഗ്ലീഷ്- ബോൻഡൂക് മരം
വിതരണം
തിരുത്തുകചൂടുള്ള രാജ്യങ്ങളിലെ കാടുകളിലും സമതലമായ നാട്ടിൻപ്രദേശങ്ങളിലും വന്യമായി വളരുന്നു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മർ എന്നീ ദേശങ്ങളിൽ പ്രധാനമായും കണ്ടുവരുന്നു. കടലോരങ്ങളിലും ഇവ വളരുന്നു. 750 മീറ്റർ ഉയരം വരെയുള്ള വനപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു.
വിവരണം
തിരുത്തുകകുറ്റിച്ചെടിയായോ പടപ്പൻ ആരോഹിയായോ വളരുന്നു. കൂർത്ത് ബലമുള്ള മുള്ളുകൾ ആസകലം കാണപ്പെടുന്നു. ഇവയ്ക്ക് ഇളം മഞ്ഞനിറമാണ്. പുറം തൊലിക്ക് ഇളം തവിട്ടു നിറമുണ്ട്. ഇലകൾ 30 സെ.മീ. അധികം നീളം ഉണ്ടാകാം. ഏകാന്തരമായാണ് ഇലകളുടെ വിന്യാസം. ദ്വിപിച്ഛക സംയുക്തപത്രമാണ്. 6-8 ജോടി പിച്ഛകങ്ങളും ഒരോ പിച്ഛത്തിലും 12-16 ജോടി പത്രകങ്ങളും സമ്മുഖമായി വിടരുന്നു.
പൂങ്കുല അഗ്രസ്ഥാനത്തായും കക്ഷത്തിലും ഉണ്ടാകാം. പൂക്കൾക്ക് മഞ്ഞനിറമാണ്. 5 ഇതളുകൾ സംയുക്തമാണ്. കേസരങ്ങൾ 10 എണ്ണം. ഫലങ്ങൾ 2 വേർതിരിവുള്ള കായ് രൂപം. ഫലകവചത്തിന്റെ പുറം രോമം നിറഞ്ഞതാണ്. മുള്ളുകളുമുണ്ടാകാം. ഒരു ഫലത്തിൽ 1-3 ഉരുണ്ട ചാര നിറമുള്ള വിത്തുകൾ കാണും. ജൂലൈ-സെപ്തംബർ മാസത്തിൽ പൂക്കുന്ന കഴഞ്ചിമരത്തിന്റെ ഫലങ്ങൾ ജനുവരിക്കുള്ളിൽ പാകമാകുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കടു, തിക്തം
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേരു്, ഫലം, വിത്ത്, വിത്തിൽ നിന്നെടുക്കുന്ന എണ്ണ, ഇല [1]