സിബി മാത്യൂസ്
2011 മുതൽ 2016 വരെ സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന 1977 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡോ. സിബി.ടി.മാത്യൂസ്. കേരള പോലീസിൽ 33 വർഷത്തെ സേവനത്തിനു ശേഷം 2011-ൽ സർവീസിൽ നിന്ന് സ്വയം വിരമിച്ചു. കേരളത്തിലെ പ്രമാദമായ പല കേസുകളുടേയും അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ഇദ്ദേഹം.[1]
ഡോ. സിബി.ടി.മാത്യൂസ് ഐ.പി.എസ് | |
---|---|
ജനനം | ചങ്ങനാശ്ശേരി, കോട്ടയം ജില്ല | 5 ഫെബ്രുവരി 1952
Police career | |
നിലവിലെ സ്ഥിതി | മുൻ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ (2011-2016) |
വകുപ്പ് | കേരള പോലീസ് |
ബാഡ്ജ് നമ്പർ | 1977 |
സർവീസിലിരുന്നത് | 1977-2011 |
റാങ്ക് | ഡി.ജി.പി (റിട്ട.) |
ജീവിതരേഖ
തിരുത്തുകകോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ തൂമ്പുങ്കൽ വീട്ടിൽ ജോസഫ് മാത്യൂസിൻ്റെയും ഏലിക്കുട്ടിയുടേയും മകനായി 1952 ഫെബ്രുവരി അഞ്ചിന് ജനിച്ചു.
ചങ്ങനാശ്ശേരിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സിബി മാത്യൂസ് എസ്.ബി. കോളേജിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സിവിൽ സർവീസിൽ ചേർന്നു.
1977 ബാച്ച് ഐ.പി.എസ്. ഓഫീസറായിരുന്ന സിബി മാത്യൂസ് കേരള പോലീസിൽ 33 വർഷത്തെ സേവനത്തിനു ശേഷം ഡി.ജി.പി റാങ്കിലിരിക്കവെ 2011-ൽ സർവീസിൽ നിന്ന് സ്വയം വിരമിച്ചു.
തുടർന്ന് 2011-ൽ തന്നെ സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായി. 2016 ഏപ്രിൽ 23ന് കാലാവധി പൂർത്തിയാക്കി വിരമിച്ചു.
1977-ൽ പ്രശസ്ത സേവനത്തിനും 2007-ൽ വിശിഷ്ട സേവനത്തിനും രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു.
കേരളത്തിലെ ഉയർന്ന ആത്മഹത്യ നിരക്കിൻ്റെ സാമൂഹിക സാമ്പത്തിക കാരണങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് മഹാത്മ ഗാന്ധി സർവകലാശാലയിൽ നിന്ന് 2007-ൽ ഡോക്ട്രേറ്റ് നേടി. ഇതേ വിഷയത്തെ ആസ്പദമാക്കി മലയാളി ഇങ്ങനെ മരിക്കണോ എന്ന ഗ്രന്ഥം 2008-ൽ പ്രസിദ്ധീകരിച്ചു. Kerala On Suicide Point എന്ന പേരിൽ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.[2] [3] [4] [5]
ഐ.പി.എസ് കരിയർ
1977 ബാച്ച് ഐ.പി.എസ് ഓഫീസറായിരുന്ന സിബി മാത്യൂസ് 1979-ൽ ചെങ്ങന്നൂർ എ.എസ്.പിയായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1980-ൽ മട്ടാഞ്ചേരി എ.സി.പിയായി നിയമിതനായി.
- 1982 : ജോയിൻ്റ് സൂപ്രണ്ടൻറ് ഓഫ് പോലീസ്, കോട്ടയം
- 1984 : സിറ്റി പോലീസ് കമ്മീഷണർ, കൊച്ചി
- 1988 : സിറ്റി പോലീസ് കമ്മീഷണർ, കോഴിക്കോട്
- 1991 : സിറ്റി പോലീസ് കമ്മീഷണർ, തിരുവനന്തപുരം
- 1995 : ഡി.ഐ.ജി, വിജിലൻസ്
- 1997 : ഐ.ജി, ഉത്തരമേഖല
- 2006 : എ.ഡി.ജി.പി, ഇൻറലിജൻസ്
- 2010 : ഡി.ജി.പി, ഫയർ & റെസ്ക്യു
- 2011-2016 : സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ [6]
ആത്മകഥ
തിരുത്തുകനിർഭയം
നിർഭയം (ഒരു ഐ.പി.എസ് ഓഫീസറുടെ ഓർമക്കുറിപ്പുകൾ) എന്ന പുസ്തകം 2017-ൽ പ്രസിദ്ധീകരിച്ചു.[7] കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. മൂന്ന് പതിറ്റാണ്ട് കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിൻ്റെ ഒരു പരിച്ഛേദം തന്നെ ഈ പുസ്തകത്താളുകളിലുണ്ട്. മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പോലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങൾ നൽകിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകൾക്കെല്ലാം തന്നെ തുമ്പുണ്ടാക്കാനും കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ക്രിമിനൽവത്കരിക്കപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥിതിയെയും നീതിന്യായ വ്യവസ്ഥയെയും ഡോ. സിബി മാത്യൂസ് നിർഭയം തുറന്നു കാണിക്കുന്നു. ജീർണ്ണോന്മുഖമായ ഒരു സമൂഹത്തിൻ്റെ കണ്ണാടി എന്ന നിലയിൽ ഈ പുസ്തകം വളരെ പ്രസക്തമാണ്.[8]
അവലംബം
തിരുത്തുക- ↑ "നിർഭയം- വരുംകാല വിവാദങ്ങളിലേക്കുള്ള ക്ഷണക്കത്ത് | BOOKS | Siby mathews ips book nirbhayam oru ips pfficerude ormakkurippukal | Nirbhayam | Dr siby mathews ips" https://www.mathrubhumi.com/mobile/books/book-reviews/siby-mathews-book-nirbhayam-1.2019117[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വിവരാവകാശ കമ്മീഷണർമാർ ചുമതലയേറ്റു, മാതൃഭൂമി, 24 ഏപ്രിൽ 2011". Archived from the original on 2011-04-27. Retrieved 2014-01-03.
- ↑ name=book>ഡോ.സിബി മാത്യൂസ് ഐ.പി.എസ്, ആമുഖം, മലയാളി ഇങ്ങനെ മരിക്കണോ , രണ്ടാം പതിപ്പ്, ഡി.സി. ബുക്സ് ,ജൂൺ 2009
- ↑ ഗൾഫ് മനോരമ ഓൺലൈൻ വാർത്ത
- ↑ "സിബി മാത്യൂസ് പോലീസ് വിട്ട് വിവരാവകാശ കമ്മീഷനിലേക്ക് എന്ന വാർത്തയിൽനിന്ന് (ശേഖരിച്ചത് 2011 ഫെബ്രുവരി 4)". Archived from the original on 2011-02-07. Retrieved 2011-02-03.
- ↑ "നിർഭയം, എഴുതിയത് ഡോ സിബി മാത്യൂസ് ഐ പി എസ് , വിഷയം ജീവചരിത്രം , ISBN 9789386440372, Published by Green Books ::: കേരളാ ബുക്ക് സ്റ്റോർ" https://keralabookstore.com/book/nirbhayam/9010/
- ↑ "നിർഭയം സിബി മാത്യൂസ്, ക്രൈംത്രില്ലർ സിനിമകളെ വെല്ലും ആത്മകഥ! | nirbhayam autobiography by siby mathews" https://www.manoramaonline.com/literature/bookreview/2017/06/29/nirbhayam-autobiography-siby-mathews.amp.html
- ↑ "ചാരവൃത്തി നടന്നിട്ടില്ലെന്നു പറഞ്ഞിട്ടില്ല: സിബി മാത്യൂസ് | Kerala News | Malayalam News | Manorama Online" https://www.manoramaonline.com/news/kerala/2017/06/03/06tvm-spy-case-siby-mathews.amp.html