കല്യാൺബൂൽചന്ദ് അദ്വാനി
സിന്ധി സാഹിത്യകാരനായ കല്യാൺബൂൽചന്ദ് അദ്വാനി സിന്ധിലെ ഹൈദരാബാദിൽ 1911-ൽ ജനിച്ചു. ഡി.ജി. നാഷനൽ കോളജിൽ സിന്ധിയുടെയും പേർഷ്യന്റെയും പ്രൊഫസറായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനുശേഷം മുംബൈയിലെ ജയ്ഹിന്ദ് കോളജിൽ ഇംഗ്ലീഷ്, പേർഷ്യൻ എന്നീ ഭാഷകളുടെ പ്രൊഫസറായി ജോലിനോക്കി.
Kalyan Bulchnd Advani ڪلياڻ ٻولچند آڏواڻي | |
---|---|
ജനനം | Kalyan 10 December 1911 Hyderabad, Sindh, British India |
മരണം | 27 March 1994 |
തൊഴിൽ | Scholar, Researcher, Poet |
ദേശീയത | British India |
പൗരത്വം | British India/India |
പഠിച്ച വിദ്യാലയം | D.G. National College Hyderabad, Sindh. |
Genre | Prose, Poetry |
ശ്രദ്ധേയമായ രചന(കൾ) | Shah Latif Jo Risalo, Translation of Shakuntala, Books on Shah, Sachal and Sami |
അവാർഡുകൾ | Gold Medal (1958) from Sahitya Acdemy, Sahitya Academy Award (1968) |
കാളിദാസശാകുന്തളം സിന്ധിഭാഷയിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് അദ്വാനിയാണ്. ഷാഹ്, സാമീ, സചൽ എന്നീ മൂന്ന് സിന്ധി കവികളുടെ കൃതികളെപ്പറ്റി അദ്വാനി എഴുതിയിട്ടുള്ള വിമർശനങ്ങൾ പ്രാധാന്യം അർഹിക്കുന്നു. ഷാഹ്-ജോ-റിസാലോ, റാസ്-ഓ-നിയാസ് എന്നീ കവിതാസമാഹാരങ്ങൾ അദ്വാനിയുടെ പ്രകൃഷ്ടകൃതികളായി കരുതപ്പെടുന്നു. ഷാ ലത്തീഫ് എന്ന സിന്ധി സാഹിത്യകാരന്റെ ജീവചരിത്രം ഇംഗ്ലീഷിൽ രചിച്ചത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഷാഹ്-ജോ-റിസാലോ എന്ന കവിതാസമാഹാരത്തിന് 1968-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 1970-ൽ അദ്വാനി സോവിയറ്റ്നാടും ഫ്രാൻസും സന്ദർശിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കല്യാൺബൂൽചന്ദ് അദ്വാനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |