കൃഷ്ണയജൂർ‌വ്വേദവുമായി ബന്ധപ്പെട്ട ഒരു വൈഷ്ണവ വേദാന്ത പുസ്തകമാണ്‌ കലിസന്തരണോപനിഷത്ത് (സംസ്കൃതം:कलिसन्तरन,IAST:Kali-Saṇṭāraṇa). ഹരേ കൃഷ്ണ മന്ത്രത്തിന്റെ (ഹരേ കൃഷ്ണ മഹാമന്ത്രം എന്നും അറിയപ്പെടുന്നു) ഉറവിടവും ഈ ഉപനിഷത്താണ്‌. ഹരേ കൃഷ്ണ മന്ത്രത്തിന്റെ പതിനാറ് വാക്കുകൾ കലിയുഗത്തിന്റെ വിനാശകരമായ പ്രഭാവത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ്‌ എന്ന് വൈഷ്ണവർ വിശ്വസിയ്ക്കുന്നു. 108 ഉപനിഷത്തുക്കളുടെ കൂട്ടത്തിൽ 103ആം സ്ഥാനമാണ്‌ കലിസന്തരണോപനിഷത്തിനുള്ളത്.

പതിനാറാം നൂറ്റാണ്ടിൽ ചൈതന്യ മഹാപ്രഭുവാണ്‌ ഈ ഉപനിഷത്ത് പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്ന ഇത് കുറഞ്ഞത് പതിനാറാം നൂറ്റാണ്ടിനു മുൻപ് തന്നെ രചിക്കപ്പെട്ടതാവണം.ഈ ഉപനിഷത്ത് പ്രാചീന കാലം മുതൽക്കേ നിലവിലുള്ളതാണെന്ന് ഗൗഢീയ വൈഷ്ണവർ വിശ്വസിയ്ക്കുന്നു.[1].

അവലംബംക

തിരുത്തുക
  1. Sri Isopanishad Archived 2007-10-07 at the Wayback Machine. "five thousand years ago Vyasadeva put the Vedas in writing for the people in this age, Kali-yuga...These are all part of the Vedic literature: the Puranas, the Mahabharata, the four Vedas and the Upanishads. The Upanishads are part of the Vedas."
    (മലയാളം: അയ്യായിരം വർഷങ്ങൾക്ക് മുൻപ് വ്യാസദേവൻ കലിയുഗത്തിലെ ജനങ്ങൾക്കുവേണ്ടി വേദങ്ങളെല്ലാം എഴുത്ത് രൂപത്തിലാക്കി... ഇവയെല്ലാം വേദസാഹിത്യത്തിന്റെ ഭാഗമാണ്‌: പുരാണങ്ങൾ, മഹാഭാരതം, നാലു വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം. ഉപനിഷത്തുകൾ വേദാംഗങ്ങളാണ്‌.)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലിസന്തരണോപനിഷത്ത്&oldid=3809983" എന്ന താളിൽനിന്ന് ശേഖരിച്ചത്