കലാമണ്ഡലം ഷൈലജ
ശ്രദ്ധേയയായ കൂടിയാട്ടം, നങ്ങ്യാർകൂത്ത് കലാകാരിയാണ് കലാമണ്ഡലം ഷൈലജ.
കലാമണ്ഡലം ഷൈലജ | |
---|---|
ജനനം | ഷൈലജ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കൂടിയാട്ടം, നങ്ങ്യാർകൂത്ത് കലാകാരി |
ജീവിതരേഖതിരുത്തുക
13-ാം വയസ്സിൽ കലാരംഗത്തു വന്നു. നൃത്തത്തിലായിരുന്നു താത്‌പര്യം. പിന്നീട് കൂടിയാട്ടത്തിലേക്കും നങ്ങ്യാർകൂത്തിലേക്കും വന്നു. പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ നാരായണൻ നമ്പ്യാർ, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം പദ്‌മിനി എന്നിവരായിരുന്നു ഗുരുക്കന്മാർ. കലാമണ്ഡലത്തിൽ നിന്ന് പ്രൊഫസറായി വിരമിച്ചു. കചദേവയാനി, പാർവതീപരിണയം എന്നിവ കൂടുതൽ വേദികളിൽ അവതരിപ്പിച്ചു. കഥകളി നടൻ കലാമണ്ഡലം രാജശേഖരൻറെ ഭാര്യയാണ് ഷൈലജ. മകൻ കലാമണ്ഡലം വൈശാഖ്, മരുമകൾ കലാമണ്ഡലം ധന്യ[1]
പുരസ്കാരങ്ങൾതിരുത്തുക
- കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ പുരസ്കാരം[2]
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-15.
- ↑ http://www.keralasangeethanatakaakademi.in/2018_fellowship.php