കലാമണ്ഡലം പ്രഭാകരൻ
മലയാളിയായ തുള്ളൽ കലാകാരനാണ് കലാമണ്ഡലം പ്രഭാകരൻ. ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവ ഒരേ വേദിയിൽ അവതരിപ്പിക്കുന്ന 'തുള്ളൽ ത്രയം' അദ്ദേഹത്തിന്റെ സംഭാവനയാണ്. 2003 ലെ സൂര്യ ഫെസ്റ്റിവലിൽ ആണ് തുള്ളൽ ത്രയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.[1]
ജീവിതരേഖ
തിരുത്തുകകാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിൽ (പഴയ കുട്ടമത്ത്) വള്ളിയോടൻ കുഞ്ഞമ്പു നായരുടെയും പറമ്പത്ത് വീട്ടിൽ മാക്കമ്മയുടെയും മകനായായി 1945 ൽ ജനനം. പ്രശസ്ത തുള്ളൽ കലാകാരൻ മലബാർ രാമൻ നായരുടെ സഹോദരപുത്രൻ കൂടിയാണ് അദ്ദേഹം. ഭാര്യ വത്സല. മക്കൾ പ്രവീൺ, ഡോ. പ്രവാസ്, പ്രവീണ. 1989 മുതൽ കൊച്ചി ഇളമക്കരയിൽ സ്ഥിരതാമസം.[2]
ആദ്യകാലത്ത് വർക്‌ഷോപ് മെക്കാനിക്കായി ജോലി നോക്കുകയും, പിന്നീട് 1972 ൽ തിരുവനന്തപുരം കെഎസ്ആർടിസി സെന്റർ വർക്‌സിൽ, വർക്ക് അസിസ്റ്റന്റായി പിഎസ്‌സി വഴി ജോലിക്ക് കയറുകയൂം ചെയ്തു. 2000 ൽ എറണാകുളം ഡിപ്പോ ചാർജുമാനായി കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചു.
മെട്രിക്കുലേറ്റ് പരീക്ഷയുടെ ഫീസ് താങ്ങാൻ കഴിയാത്തതിനാൽ അദ്ദേഹത്തിനെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയപ്പോൾ പിതാവ് മലബാർ രാമൻ നായരെ കണ്ട് തുള്ളൽ പരിശീലനത്തിനായി കേരളകലാമണ്ഡലത്തിൽ ചേർക്കാൻ ആവശ്യപ്പെടുകയായിരുന്നു.[3] 1960 ൽ കേരളകലാമണ്ഡലത്തിൽ ചേർന്ന് നാലുവർഷം തുള്ളൽ അഭ്യസിച്ചു. കലാമണ്ഡലത്തിൽ നിന്ന് ഭരതനാട്യവും പടിച്ചിട്ടുണ്ട്.[4] പതിനായിരത്തിലേറെ വേദികളിൽ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.[2] അതുകൂടാതെ നിരവധി ബാലെകളും നൃത്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.[2] നാടക കലാകാരൻ ഇബ്രാഹിം വെങ്ങരയിലൂടെ നാടകരംഗത്തേക്ക് കടന്നുവന്ന പ്രഭാകരൻ കോഴിക്കോട് ചിരന്തന, തിരുവനന്തപുരം അതുലട, കൊല്ലം ട്യൂണ, കൊച്ചിൻ സംഗമിത്ര തുടങ്ങിയ നാടകസമിതികളുടെ സ്ഥിരം നൃത്തസംവിധായകനായിരുന്നു.[4]
നിലവിൽ കലാമണ്ഡലം സർവകലാശാല ഭരണസമിതി അംഗവും, തുള്ളൽ വിഭാഗം വിസിറ്റിങ് പ്രൊഫസറും, മലയാളം സർവകലാശാലയിൽ സെനറ്റ് അംഗവുമാണ്.[1]
പുരസ്കാരങ്ങളും അംഗീകാരങ്ങളും
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "കലാമണ്ഡലം പ്രഭാകരൻ എഴുപത്തഞ്ചിന്റെ ചുറുചുറുക്കിൽ". Retrieved 2020-11-11.
- ↑ 2.0 2.1 2.2 2.3 Daily, Keralakaumudi. "75ാം പിറന്നാൾ നിറവിൽ കലാമണ്ഡലം പ്രഭാകരൻ" (in ഇംഗ്ലീഷ്). Retrieved 2020-11-11.
- ↑ "Reviving Thullal". www.thehindu.com.
- ↑ 4.0 4.1 "kasaragodvartha: sakalam. First Malayalam News website for local news, views, citizen jounalism, ethnicity, art & culture". Archived from the original on 2020-11-11. Retrieved 2020-11-11.
- ↑ "കലാമണ്ഡലം പ്രഭാകരന് ക്ഷേത്രകലാ അക്കാദമി പുരസ്കാരം" (in ഇംഗ്ലീഷ്). Archived from the original on 2020-11-12. Retrieved 2020-11-11.