2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ച കലാകാരനാണ് കലാനിലയം ഭാസ്‌കരൻ നായർ. നാടകംവിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം.

ജീവിതരേഖ തിരുത്തുക

അമച്വർ നാടക വേദിയിലൂടെ അരങ്ങിലെത്തി പിന്നീട് കലാനിലയം, യവനിക തിയറ്റേഴ്സ് ചിരന്തന തിയറ്റേഴ്സ് , സ്റ്റേജ് ഇന്ത്യ,, കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസ് തുടങ്ങിപ്രശസ്ത പ്രൊഫെഷണൽ നാടക സമിതികളുടെ നിരവധ് നാടകങ്ങളിലഭിനയിച്ചു. ജഗതി എൻ കെ ആചാരി രചിച്ച് കൃഷ്ണൻ നായർ സംവിധാനം ചെയ്ത കലാനിലയത്തിന്റെ 'രക്ത രക്ഷസ് ' എന്ന നാടകത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

ശ്രദ്ധേയമായ കഥാപാത്രങ്ങൾ തിരുത്തുക

  • രക്തരക്ഷസിലെ ശാസ്ത്രജ്ഞൻ
  • നാരദൻ കേരളത്തിൽ എന്ന നാടകത്തിലെ സബ് ഇൻസ്പെക്ടർ
  • വിക്രമൻ നായരുടെ നാടകത്തിലെ ഭാസ്കരൻ, റൌഡി കേളു എന്നീ ഇരട്ട വേഷങ്ങൾ
  • ശിവജി എന്ന നാടകത്തിലെ ഔറംഗസീബ്

പുരസ്കാരങ്ങൾ തിരുത്തുക

  • 2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2021)[1]

അവലംബം തിരുത്തുക

  1. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
"https://ml.wikipedia.org/w/index.php?title=കലാനിലയം_ഭാസ്‌കരൻ_നായർ&oldid=3727978" എന്ന താളിൽനിന്ന് ശേഖരിച്ചത്