കലശമല ചിറയിൽ ശിവ വിഷ്ണു ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ പോർക്കുളം പഞ്ചായത്തിൽപ്പെട്ട അകതിയൂർ വില്ലേജിലെ ഒരു ക്ഷേത്രമാണ് കലശമല ചിറയിൽ ശിവ വിഷ്ണു ക്ഷേത്രം. ശിവനും വിഷ്ണുവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. കിള്ളിമംഗലം മന ഊരായ്മയിൽപ്പെട്ടതാണ് ഈ ക്ഷേത്രം. മുന്നൂറിൽപ്പരം വർഷങ്ങൾക്ക് മുമ്പ് കിള്ളിമംഗലം മനയിലെ ഒരു നമ്പൂതിരിപ്പാട് അടുത്തുള്ള പ്രദേശത്തുനിന്നും വിഷ്ണുവിനെ ഇവിടേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കാവ് ഉണ്ട്. ഇത് ഒരു സംരക്ഷിതവനമായി കേരള വനം വന്യജീവി വകുപ്പിന് കീഴിലുള്ള ബയോ ഡൈവേർസിറ്റി ഹെറിറ്റേജ് സൈറ്റ് ഓഫ് കേരള അംഗീകരിച്ചിട്ടുണ്ട്. ഈ കാവിൽ കുളവെട്ടി ഇനത്തിലുള്ള മരങ്ങളും കാണപ്പെടുന്നു.[1] [1][2]
അഗസ്ത്യമുനി തപസ് ചെയ്തിരുന്ന സ്ഥലമാണ് കലശമലയെന്നും പറയപ്പെടുന്നു. ഒരു വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് കലശമല[3][4][5][6][7]
ക്ഷേത്രത്തിന്റെ പുറകിലായി സ്ഥിതിചെയ്യുന്ന കാവിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കുളവെട്ടി മരങ്ങൾ സ്ഥിതിചെയ്യുന്നു.
ചിത്രശാല
തിരുത്തുക-
ക്ഷേത്രവും കാവും
-
കാവിലെ കുളവെട്ടി മരങ്ങൾ
-
കേരള വനം വന്യജീവി വകുപ്പിന്റെ അറിയിപ്പ്
അവലംബം
തിരുത്തുക- ↑ "Kalashamala - Location, Attractions, Photos" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-10-17. Retrieved 2024-10-15.
- ↑ "tripuntold". Retrieved 2024-10-15.
- ↑ "ഭീമൻ കുളവെട്ടി മരങ്ങളുടെ കലശമല, ഇനി വികസനസാധ്യതകളുടെ പ്രതീക്ഷമല" (in ഇംഗ്ലീഷ്). 2021-10-03. Retrieved 2024-10-15.
- ↑ മാതൃഭൂമി പത്രം
- ↑ മനോരമ പത്രം
- ↑ പിഡബ്ല്യുഡി
- ↑ https://village-kerala-gov-in.translate.goog/Office_websites/more_touristplaces.php?nm=1553Akathiyoorvillageoffice&_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc