കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കലഞ്ഞൂർ

കലഞ്ഞൂർ
9°07′00″N 76°51′00″E / 9.116667°N 76.85°E / 9.116667; 76.85
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 66 [1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 32267[1]
ജനസാന്ദ്രത 489 [1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനത്തുനിന്നും 25 കിലോമീറ്റർ അകലെയാണ് കലഞ്ഞൂർ പഞ്ചായത്ത്. 66 ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് കലഞ്ഞൂർ, കൂടൽ എന്നീ രണ്ടു വില്ലേജുകൾ ഉൾക്കൊള്ളുന്ന മലയോരപ്രദേശമാണ്.[2]

അതിരുകൾ

തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുവശത്ത് സഹ്യാദ്രിയും, സംരക്ഷിതവനങ്ങളും തെക്കുഭാഗത്ത് പത്തനാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഏനാദിമംഗലം, കൊടുമൺ പഞ്ചായത്തുകളും വടക്കുഭാഗത്ത് അരുവാപ്പുലം പഞ്ചായത്തും തെക്കുകിഴക്കു ദിക്കിൽ പിറവന്തൂർ പഞ്ചായത്തും വടക്കുപടിഞ്ഞാറു ദിക്കിൽ പ്രമാടം പഞ്ചായത്തുമാണ്.[2]

ഭൂപ്രകൃതി

തിരുത്തുക

പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും ചരിവുകളും താഴ്വരകളും വലുതും ചെറുതുമായ തോടുകളും കനാലുകളും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളിലും നാണ്യവിളയായ റബ്ബർ കൃഷിചെയ്യുന്നു.[2]

  1. 1.0 1.1 1.2 2001 സെൻസസ് പ്രകാരം
  2. 2.0 2.1 2.2 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-07.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക