കരിംകഴുത്തൻ മഞ്ഞക്കൂരി

(കറുകഴുത്തൻ മഞ്ഞക്കൂരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരിംകഴുത്തൻ മഞ്ഞക്കൂരി (Black collared catfish) കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ്. ഇവയെ കണ്ടു കിട്ടിയിടുളത് ചലക്കുടിയാറിൽ മാത്രം ആണ് .[1][2][2]പൂയംകുട്ടി കരുതൽ വനത്തിളൂടെ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയിലും കാണുന്നു. [3] (ശാസ്ത്രീയനാമം: ഹോറാബാഗ്രുസ് നിഗ്രിക്കോളാരിസ്)

കരിംകഴുത്തൻ മഞ്ഞക്കൂരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. nigricollaris
Binomial name
Horabagrus nigricollaris

രൂപ വിവരണം

തിരുത്തുക

ശരീരത്തിന് ഇരുവശത്തും ചെകിളമൂടിയ്ക്ക് പുറകിലായി പാർശ്വരേഖയ്ക്ക് മുകളിലായി മുതുകു ഭാഗത്തുകൂടെ കടന്നു പോകുന്ന കറുത്ത അടയാളം ഇതിനെ മഞ്ഞക്കൂരിയിൽ നിന്നും വ്യത്യസ്തമാക്കുന്നു. മേൽ പറഞ്ഞ അടയാളത്തിനു ചുറ്റും വെള്ളകലർന്ന മഞ്ഞ നിറത്തോടുകൂടിയ വലയവും കാണാം.[3]

ആവാസ വ്യവസ്ഥ

തിരുത്തുക

കായങ്ങളുടെ വെളിച്ചം ചെല്ലാത്ത കയങ്ങളിലാണ് വാസം. നിലാവെളിച്ചം പോളും ഇഷ്ടമില്ലാത്ത മത്സ്യമാണ്. വായ്ഭാഗത്തെ തൊങ്ങലുകൾ ഉപ്യോഗിച്ച് ഭക്ഷണം തേടുന്നു.[3]

പ്രജനനം

തിരുത്തുക

തണുപ്പുകൂടിയ നവംബർ മുതൽ മാർച്ചുവരെയുള്ള കാലത്ത് പ്രജനനം നടത്തുന്നു. ഗ്രാമൊന്നിന് 450മുട്ടയിടും.ആദ്യവ്ർഷം തന്നെ പ്രത്യുല്പാദന സജ്ജരാകും

പരിപാലന സ്ഥിതി

തിരുത്തുക

IUCN പരിപാലന സ്ഥിതി പ്രകാരം ഇവ ഗുരുതരമായ വംശ നാശത്തിന്റെ വക്കിൽ ആണ് .[4][5]

ഇതുകൂടി കാണുക

തിരുത്തുക

കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-13. Retrieved 2012-07-22.
  2. 2.0 2.1 Froese, Rainer, and Daniel Pauly, eds. (2011). "Horabagrus nigricollaris" in ഫിഷ്ബേസ്. December 2011 version.
  3. 3.0 3.1 3.2 കറുകഴുത്തൻ മഞ്ഞക്കൂരി- അൻവർ അലി, രാജീവ് രാഘവൻ, കൂട് മാസിക, ഒക്ടോബർ 2013
  4. Kurup, B.Madhusoodana. "Biodiversity Status of Fishes Inhabiting Rivers of Kerala (S.India) with Special Reference to Endemism, Threats, and Conservation Measures" (PDF). Archived from the original (PDF) on 2007-10-08. Retrieved 2012-07-23. {{cite journal}}: Cite journal requires |journal= (help); Unknown parameter |coauthors= ignored (|author= suggested) (help)
  5. http://www.iucnredlist.org/details/172358/0