കരൺ ആചാര്യ
ഒരു ഇന്ത്യൻ ഗ്രാഫിക് കലാകാരനാണ് കരൺ ആചാര്യ. രൗദ ഭാവത്തിലുള്ള ഹനുമാൻ്റെ ചിത്രത്തിനും മറ്റ് ചിത്രങ്ങളുടെ പേരിലും അദ്ദേഹം പ്രശസ്തനാണ്. പ്രശസ്ത ചിത്രകാരനായ രാജാ രവി വർമ്മയാണ് തനിക്ക് പ്രചോദനം എന്നാണ് അദ്ദേഹം പറയുന്നത്.[1] കരൺ ആചാര്യ ബൈജൂസിൻ്റെ കൺസെപ്റ്റ് ആർട്ടിസ്റ്റായും പ്രവർത്തിക്കുന്നു.[2]
കരൺ ആചാര്യ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | ഗ്രാഫിക് ആർട്ട് |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകേരളത്തിലെ കാസർഗോഡ് ജില്ലയിലെ കുഡ്‌ലു ഗ്രാമത്തിൽ ആണ് കരൺ ജനിച്ചത്.[1] അമ്മ മഞ്ജുള, അമ്മാവൻ യഗ്നേഷ്, മുത്തച്ഛൻ രാമചന്ദ്ര ആചാര്യ എന്നിവരുൾപ്പെടെ നിരവധി കലാകാരന്മാർ ഉൾപ്പെട്ട കുടുംബത്തിലാണ് കരൺ വളർന്നത്.[3] 2003-ൽ ടാഗോർ കോളേജ് വിദ്യാനഗറിൽ 12-ാം ക്ലാസ് പൂർത്തിയാക്കിയ അദ്ദേഹം ലക്ഷ്മിഷ് ആചാര്യ, ഗിരീഷ് ആചാര്യ എന്നിവരുൾപ്പെടെയുള്ള ഗുരുക്കന്മാർക്ക് കീഴിൽ രണ്ട് വർഷം കലാ പഠനം തുടർന്നു.[3] പഠനശേഷം ഒരു സ്വകാര്യ സ്കൂളിൽ കലാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന്, ആചാര്യ ആനിമേഷനിൽ ഒരു കോഴ്‌സ് പൂർത്തിയാക്കി മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ആനിമേറ്ററായി ജോലി ചെയ്യാൻ തുടങ്ങി. സിനിമകൾക്കായി സ്റ്റോറി ബോർഡുകളിലും ക്യാരക്ടർ ഡിസൈനുകൾ ചെയ്യുന്നതിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[4]
രൗദ്ര ഹനുമാൻ ഗ്രാഫിക് ചിത്രം
തിരുത്തുക2015-ൽ, തൻ്റെ സുഹൃത്തുക്കളുടെ അഭ്യർത്ഥനപ്രകാരം, ആചാര്യ തൻ്റെ ഗ്രാമത്തിലെ വാർഷിക ക്ഷേത്രോത്സവത്തിന് ഉപയോഗിക്കുന്ന പതാകയ്ക്കായി ഒരു ഹനുമാൻ്റെ ഗ്രാഫിക് ചിത്രം രൂപകൽപ്പന ചെയ്തു.[5] കറുത്ത രൂപരേഖകളും കാവി ഷേഡുകളുമുള്ള രൗദ്രഭാവത്തിലുള്ള ഹനുമാൻ്റെ ചിത്രം ആയിരുന്നു അത്. ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും രാജ്യത്തുടനീളം ഒരു ജനപ്രിയ ഗ്രാഫിക് ചിത്രം ആയി മാറുകയും ചെയ്തു.[6][7] 2017-ൽ, നഗരത്തിലെ നിരവധി വാഹനങ്ങളുടെ വിൻഡ്‌സ്‌ക്രീനുകളിൽ ഹനുമാൻ ഗ്രാഫിക് സ്‌പോട്ട് ചെയ്‌തതോടെ ബാംഗ്ലൂരിൽ ഈ ചിത്രം പതിക്കുന്ന ഒരു ട്രെൻഡ് ശ്രദ്ധയിൽപ്പെട്ടു.[6] ആചാര്യയ്ക്ക് സ്റ്റിക്കർ സ്രഷ്‌ടാക്കളിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ റോയൽറ്റി ലഭിച്ചിരുന്നില്ല, എന്നിരുന്നാലും തൻ്റെ ചിത്രം മറ്റുള്ളവർ കാണുന്നതിൽ സന്തോഷമുണ്ടെന്നും തൻ്റെ സൃഷ്ടി 3 വർഷത്തിനുള്ളിൽ വൈറലായെന്നും അദ്ദേഹം പ്രസ്താവിക്കുന്നു.[6] 2018 മെയ് മാസത്തിൽ, ഒരു കന്നഡ ചലച്ചിത്ര നിർമ്മാതാവ് തൻ്റെ അനുവാദമില്ലാതെ തൻ്റെ സിനിമയുടെ പോസ്റ്ററിനായി ഈ ഹനുമാൻ ചിത്രം ഉപയോഗിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അദ്ദേഹം പകർപ്പവകാശ സംരക്ഷണം തേടി. [1]
മറ്റ് ചിത്രങ്ങൾ
തിരുത്തുക2017 ഫെബ്രുവരിയിൽ, കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിലെ ആദിയോഗി പ്രതിമയെ അടിസ്ഥാനമാക്കി ആചാര്യ ശിവൻ്റെ നീല ഗ്രാഫിക് ചിത്രം രൂപകല്പന ചെയ്തു.[8] 2018-ൽ, തൻ്റെ ഹനുമാൻ ചിത്രത്തിന് പകർപ്പവകാശം നേടിയ ശേഷം, അദ്ദേഹം ടീ-ഷർട്ടുകളിൽ പതിച്ച തൻ്റെ കലാസൃഷ്ടികൾ വിൽക്കാൻ അദ്ദേഹം ഒരു കമ്പനി ആരംഭിച്ചു.
2018 ലെ തിരഞ്ഞെടുപ്പ് റാലിക്കായി നഗരം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ചിത്രങ്ങളെ അഭിമാനകരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രശംസിച്ചു.[9] പിന്നീട് ആ വർഷം മെയ് മാസത്തിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ചിത്രം വരച്ചു.[10] ഉത്തർപ്രദേശിലെ അയോധ്യ കലാമേളയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു, കൂടാതെ അദ്ദേഹം ആദ്യത്തെ മംഗളൂരു സാഹിത്യോത്സവത്തിൻ്റെ ഭാഗമായിരുന്നു.[11][6] 2019 ഓഗസ്റ്റിൽ അദ്ദേഹം മുണ്ടിന നിൽഡന എന്ന ചിത്രത്തിൻ്റെ ടീസർ പോസ്റ്റർ ഡിസൈൻ ചെയ്തു.[12] 2020-ൽ, ആചാര്യ സോഷ്യൽ മീഡിയയിൽ ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സാധാരണക്കാരുടെ അഭ്യർത്ഥനകൾക്കനുസരിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. അദ്ദേഹത്തിൻ്റെ ജനപ്രീതി കാരണം ഫോട്ടോ എഡിറ്റുകൾക്കായി 2000-ത്തിലധികം അഭ്യർത്ഥനകൾ അദ്ദേഹത്തിന് ലഭിച്ചു. ചിലത് സൗജന്യമായി ചെയ്യുമെങ്കിലും ചിലതിന് അദ്ദേഹം ഫീസ് ഈടാക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Karan Acharya, the man behind the viral Hanuman vector, wants to copyright the image". Hindustan Times (in ഇംഗ്ലീഷ്). 2018-05-01. Retrieved 2019-09-17.
- ↑ 2.0 2.1 "Meet Karan Acharya, the Bengaluru artist whose mythological images of common people are going viral". The Indian Express (in ഇംഗ്ലീഷ്). 2020-08-29. Retrieved 2022-05-13.
- ↑ 3.0 3.1 Gatty, Harsha Raj (May 8, 2018). "Meet Karan Acharya, the artist who was hailed by PM Modi in Mangaluru rally". DaijiWorld. Retrieved 20 May 2022.
- ↑ Shyam Prasad SShyam Prasad S. (Sep 20, 2016). "Mangaluru man's half-done Hanuman is India's new icon". Bangalore Mirror (in ഇംഗ്ലീഷ്). Retrieved 2022-05-30.
- ↑ "Meet Karan Acharya, The Artist Behind Highly Debated 'Angry Hanuman' Image". indiatimes.com (in ഇംഗ്ലീഷ്). 2018-05-09. Retrieved 2019-11-01.
- ↑ 6.0 6.1 6.2 6.3 "How a Kerala Artist's 'Angry Hanuman' Became a Rage on India's Roads". News18. Retrieved 2019-11-07.
- ↑ Bhasthi, Deepa (7 February 2017). "The mystery behind why Bengaluru is covered in stickers of 'angry Hanuman'". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-04-16.
- ↑ "Will Shiva blues Trump Hanuman rage?". The New Indian Express. Retrieved 2019-09-18.
- ↑ "Mangalore gears up for first ever literary festival". www.thenewsminute.com. 6 May 2018. Retrieved 2020-07-30.
- ↑ "Man behind super viral Lord Hanuman poster, now comes up with PM Narendra Modi's painting". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-18. Retrieved 2019-09-18.
- ↑ ""Biggest Achievement Of My Life": 'Angry Hanuman' Artist On PM's Praise". NDTV.com. Retrieved 2019-09-14.
- ↑ "Vinay Bharadwaj to create first impression with Mundina Nildana poster". The New Indian Express. Retrieved 2019-09-18.