കുട്ലു

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Kudlu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°31′33″N 74°58′07″E / 12.525972°N 74.9686968°E / 12.525972; 74.9686968 കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുട്ലു. കാസർഗോഡ് പട്ടണത്തിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി ആണ് ഈ സ്ഥലം. ഇവിടെയാണ് പ്രശസ്ത ദ്വൈത സിദ്ധാന്താചാര്യനായ മാധവാചാര്യരും അദ്വൈത സിദ്ധാന്ത പണ്ഡിതനായ ത്രിവിക്രമ പണ്ഡിതനും തമ്മിലുള്ള എട്ടുദിവസം നീണ്ടുനിന്ന തർക്കം നടന്നത്. കുമ്പള ദേശത്തിലെ രാജാവായ ജയസിംഹന്റെ സാന്നിദ്ധ്യത്തിൽ വെച്ചായിരുന്നു ഈ തർക്കം നടന്നത്. തർക്കത്തിൽ മാധവാചാര്യർ വിജയിക്കുകയും തിവിക്രമ പണ്ഡിതൻ ദ്വൈത സിദ്ധാന്തം അംഗീകരിക്കുകയും ചെയ്തു.

കുട്ലു
Location of കുട്ലു
കുട്ലു
Location of കുട്ലു
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
ജനസംഖ്യ 23,328 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

75 വർഷം പഴക്കമുള്ള കേന്ദ്ര നാണ്യവിള വികസന സർവകലാശാല (Central Plantation Crops Research Institute - CPCRI) സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.[1]

കുറിപ്പുകൾ

തിരുത്തുക
  1. https://www.keralatourism.org/destination/cpcri-kudlu-kasaragod/168


"https://ml.wikipedia.org/w/index.php?title=കുട്ലു&oldid=4113378" എന്ന താളിൽനിന്ന് ശേഖരിച്ചത്