ബൈജൂസ് (ആപ്പ്)
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ എജ്യുക്കേഷണൽ ടെക്‌നോളജി കമ്പനി.
ഇന്ത്യയിലെ[2] വിദ്യാഭ്യാസ സംബന്ധിയായ മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ബൈജൂസ് ആപ്പ്'[3]. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്‌അപ്പ് സംരംഭമാണ് ബൈജൂസ്[4]. പ്രധാനമായും 4 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്സുകൾ ഓൺലൈൻ ആയി പഠിപ്പിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് ഇത്. ഫേസ്ബുക്ക് സി ഈ ഓ ആയ മാർക്ക് സുക്കർബർഗിന്റെ[5] മകളുടെ പേരിലുള്ള ചാരിറ്റിയായ ചാൻസ് സുക്കർബർഗ് ഫൌണ്ടേഷൻ ഈ സംരംഭത്തിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രനാണ് ഈ ആപ്പിന്റെ സ്ഥാപകൻ.[6]
ആദ്യപതിപ്പ് | 2011 |
---|---|
ഓപ്പറേറ്റിങ് സിസ്റ്റം | ആൺഡ്രോയിഡ്, ഐ.ഓ.എസ്, വെബ് |
തരം | മൊബൈൽ ആപ്ലിക്കേഷൻ |
വെബ്‌സൈറ്റ് | www |
ബൈജൂസ് ആപ്പിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസഡറാണ് മോഹൻലാൽ. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആണ് കേരളത്തിന് പുറത്തെ ബ്രാൻഡ് അംബാസഡർ.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-21. Retrieved 2018-07-24.
- ↑ http://www.forbesindia.com/article/big-bet/byjus-swipe-and-learn-from-this-nearunicorn/48179/1
- ↑ http://www.mathrubhumi.com/careers/features/the-success-story-of-byju-raveendran-malayalam-news-1.1197157
- ↑ https://www.manoramanews.com/news/business/2017/05/24/Biju-learning-app-all-set-to-launch-in-indigenous-languages.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-22. Retrieved 2018-07-24.
- ↑ https://www.madhyamam.com/gulf-news/uae/byjus-learning-app-uae-gulf-news/2017/nov/13/375717