കരോലിൻ ആരോൺ

അമേരിക്കന്‍ ചലചിത്ര നടന്‍

കരോലിൻ സിഡ്നി ആരോൺ (മുമ്പ്, അബാഡി; ജനനം ഓഗസ്റ്റ് 7, 1952) ഒരു അമേരിക്കൻ അഭിനേത്രിയാണ്. മൈക്ക് നിക്കോൾസിന്റെ ഹാർട്ട്‌ബേൺ (1986), പ്രൈമറി കളേഴ്‌സ് (1998), കൂടാതെ വുഡി അലെന്റെ ക്രൈംസ് ആൻഡ് മിസ്‌ഡിമെനേഴ്‌സ് (1989), ആലീസ് (1990), ഡീകൺസ്ട്രക്റ്റിംഗ് ഹാരി (1997), നോറ എഫ്രോണിൻറെ സ്ലീപ്ലെസ് ഇൻ സിയാറ്റിൽ (1993) തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് അവർ വ്യാപകമായി അറിയപ്പെടുന്നത്. ടിം ബർട്ടന്റെ എഡ്വേർഡ് സിസ്‌സർഹാൻഡ്‌സ് (1990), സ്റ്റാൻലി ടുച്ചിയുടെ ബിഗ് നൈറ്റ് (1996) എന്നിവയിലും അവർ പ്രത്യക്ഷപ്പെട്ടു. സമീപകാലത്ത് അവർ 21 ജമ്പ് സ്ട്രീറ്റ് (2012) അതിന്റെ തുടർച്ചയായ 22 ജമ്പ് സ്ട്രീറ്റ് (2014) എന്നിവയിലും പ്രത്യക്ഷപ്പെട്ടു. വിങ്‌സ്, ഫ്രേസിയർ, കർബ് യുവർ എൻത്യൂസിയസം, ഡെസ്‌പറേറ്റ് ഹൗസ്‌വൈവ്‌സ്, ട്രാന്‌സ്പരന്റ്, മാഡം സെക്രട്ടറി, ദി ഗുഡ് ഫൈറ്റ് എന്നിവയിലെ അതിഥി വേഷങ്ങൾ ഉൾപ്പെടെ ടെലിവിഷൻ രംഗത്തും അവർ പ്രശസ്തയാണ്. അവരുടെ ബ്രോഡ്‌വേ വേഷങ്ങളിൽ വുഡി അലെന്റെ റീലേറ്റീവ്‍ലി സ്പീക്കിംഗ്, ഐ ഹേറ്റ് ഹാംലെറ്റ്, സോഷ്യൽ സെക്യൂരിറ്റി, ജേസൺ റോബാർഡ്‌സ് അഭിനയിച്ച ദി ഐസ്മാൻ കോമത്ത് എന്നിവ ഉൾപ്പെടുന്നു.[1]

കരോലിൻ ആരോൺ
ജനനം
കരോലിൻ സിഡ്നി അബാഡി

(1952-08-07) ഓഗസ്റ്റ് 7, 1952  (72 വയസ്സ്)
കലാലയംഅമേരിക്കൻ യൂണിവേഴ്സിറ്റി (B.A)
HB സ്റ്റുഡിയോ
തൊഴിൽനടി, സിനിമാ നിർമ്മാതാവ്
സജീവ കാലം1982–ഇതുവരെ
ജീവിതപങ്കാളി(കൾ)
ജയിംസ് ഫോർമാൻ
(m. 1981)
കുട്ടികൾ2
ബന്ധുക്കൾജോസഫൈൻ അബാഡി (സഹോദരി)
  1. "Caroline Aaron – Broadway Cast & Staff". IBDb. Retrieved 2020-10-05.
"https://ml.wikipedia.org/w/index.php?title=കരോലിൻ_ആരോൺ&oldid=3935705" എന്ന താളിൽനിന്ന് ശേഖരിച്ചത്