യൂറോപ്യൻ രേഖകളിൽ ‘മാർത്ത്’ എന്നും ‘കർനാപൊളി’ എന്നും പരാമർശിക്കുന്ന ഈ രാജ്യം കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ കൂടിച്ചേർന്നതാണ്. മരുതൂർകുളങ്ങരയായിരുന്നു ഈ രാജ്യത്തിന്റെ ആസ്ഥാനം. കാലക്രമേണ ഈ രാജ്യം കായംകുളത്തിന്റെ അധീനത്തിലാകുകയും മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയതോടുകൂടി തിരുവിതാംകൂറിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇവിടെ ഇല്ലാവ വിഭാഗത്തിൽ പെട്ടവർ ആയിരുന്നു കൂടുതൽ ഉണ്ടായിരുന്നത് അവർ ആയിരുന്നു ഇവിടുത്തെ നാടുവാഴികൾ എന്നും ഇല്ലവർ പിന്നീട് ഈഴർ എന്നും ഈഴവർ എന്നും അറിയപ്പെട്ടു. ഇവിടെയുള്ള ഈഴവപ്രമാണികളും പുരാതന കുടുംബങ്ങളും ഈയൊരു വാദത്തിന് അടിത്തറ ഉണ്ടാക്കുന്നു.

അവലംബം തിരുത്തുക

കുറിപ്പുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരുനാഗപ്പള്ളി_സ്വരൂപം&oldid=3948504" എന്ന താളിൽനിന്ന് ശേഖരിച്ചത്