പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണുന്ന[1], ഇടല, എടല, പാലരണ, മണിത്താളി, വയല എന്നെല്ലാം അറിയപ്പെടുന്ന വൃക്ഷമാണ് കരിവെട്ടി (ശാസ്ത്രീയനാമം: Olea dioica). ഒലിയേസീ കുടുംബത്തിലെ അംഗമായ 10 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ മരം ഒറ്റവരയൻ സാർജന്റിന്റെ ഭക്ഷണസസ്യങ്ങളിലൊന്നാണ്.

കരിവെട്ടി
കരിവെട്ടിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
O. dioica
Binomial name
Olea dioica
Roxb.

വീതികുറഞ്ഞ് നീളമുള്ള ലഘുപത്രങ്ങൾ അഭിന്യാസമായി (opposite phyllotaxis) വിന്യസിച്ചിരിക്കുന്നു. പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമാണ്. ആൺമരങ്ങളിൽ ആൺപൂക്കളുടെ കൂടെ ദ്വിലിംഗപുഷ്പങ്ങളും കാണാം. പെൺമരങ്ങളിലും പെൺപൂക്കളുടെ കൂടെ ദ്വിലിംഗപുഷ്പങ്ങൾ വിരിയുന്നു.(polygamodioecious) നീലനിറത്തിൽ ദീർഘഗോളാകൃതിയിലുള്ള ഡ്രൂപ്പുകൾ(drupe) ആണ് കായകൾ.[2]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-09. Retrieved 2012-11-25.
  2. "Olea dioica Roxb". India Biodiversity Portal. Retrieved 18 April 2018.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരിവെട്ടി&oldid=3988563" എന്ന താളിൽനിന്ന് ശേഖരിച്ചത്