കരിക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരിക്ക് (വിവക്ഷകൾ) എന്ന താൾ കാണുക. കരിക്ക് (വിവക്ഷകൾ)

മലയാളത്തിലെ ഒരു വെബ് സീരിസ് ആണ് കരിക്ക്.[1] 2020 സെപ്തംബർ ആദ്യം വരെ ഇരുപതോളം സീരീസുകൾ പുറത്തിറങ്ങി. യുട്യൂബിലൂടെ പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 26 ലക്ഷം വരിക്കാരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്[2]. 2017 ൽ നിഖിൽ പ്രസാദ് ആണ് കരിക്ക് വെബ് സീരിസിന് തുടക്കമിട്ടത്. തേര പാര എന്ന സീരീസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യപ്രധാനമായ ഉള്ളടക്കങ്ങളാണ് സീരീസുകളുടെ സവിശേഷത. കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിൽ.[3]

അവലംബംതിരുത്തുക

  1. Online, Madhyamam. "തേരാ പാരാ' നടത്തമല്ല; കൃത്യമായ പ്ലാനിങ്ങാണ് കരിക്ക്". madhyamam.com. madhyamam online. ശേഖരിച്ചത് 10 സെപ്റ്റംബർ 2020.
  2. Anand, Shilpa Nair. "Meet the creator of YouTube's viral 'Karikku' team". thehindu.com. The Hindu. ശേഖരിച്ചത് 10 സെപ്റ്റംബർ 2020.
  3. ബേബി, പിങ്കി. "പണിയില്ലാത്ത പിള്ളേരും മുട്ടൻ പണികളും; ചിരിപ്പിച്ച് ഫ്രഷാക്കും ഈ 'കരിക്ക്'". manoramaonline.com. Manorama. ശേഖരിച്ചത് 10 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=കരിക്ക്_(വെബ്_സീരീസ്)&oldid=3435338" എന്ന താളിൽനിന്ന് ശേഖരിച്ചത്