കരാക്കും കനാൽ

ടർക്ക്മേനിസ്ഥാനിലെ കനാലുകളിൽ ഒന്ന്

കരാക്കും കനാൽ The Karakum Canal (Qaraqum Canal, Kara Kum Canal, Garagum Canal; Russian: Каракумский канал, Karakumsky Kanal, Turkmen: Garagum kanaly, گَرَگوُم كَنَلیٛ, Гарагум каналы) ടർക്ക്മേനിസ്ഥാനിലെ കനാലുകളിൽ ഒന്നാണ്. ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള കനാലുകളിലൊന്നാണ്. സോവിയറ്റ് കാലത്ത് 1954ൽ നിർമ്മാണം തുടങ്ങിയ ഈ കനാൽ പൂർത്തിയായത് സോവിയറ്റ് യൂണിയന്റെ അവസാനകാലത്ത് 1988ൽ മാത്രമാണ്. അതിന്റെ 1,375-കിലോമീറ്റർ (854 മൈ)

Garagum Canal (lower right) and the Hanhowuz Reservoir, 2014. Click to enlarge.

നീളത്തിൽ മിക്ക ഭാഗങ്ങളിലും കപ്പൽ ഗതാഗതത്തിനു പറ്റിയ ആഴമുള്ളതാണ്. ഗതാഗതത്തിനും ജലസേചനത്തിനുമായി ഈ കനാൽ ഉപയോഗിക്കുന്നു. ഈ കനാലിലൂടെ 13 ഘനകിലോ മീറ്റർ (3.1 cu mi) വെള്ളം, അമു ദാരിയ നദിയിൽ നിന്നും ഒഴുകുന്നു. Karakum Desert ടർക്ക്മെനിസ്ഥാനിലെ കാരക്കും മരുഭൂമിയിലൂടെയാണിത് ഒഴുകുന്നത്. ഈ കനാൽ കൃഷിക്കുവേണ്ടീ അനേകം ഹെക്ടർ പ്രദേശം പുതിയതായി ആ രാജ്യത്തിനു ലഭ്യമാക്കിത്തന്നു. സോവിയറ്റ് യൂണിയൻ പരുത്തി ഏകവിളയ്ക്ക് ഉദ്ദേശിച്ചാണിത് നിർമ്മിച്ചത്. അതു വന്നതുകൊണ്ട് അഷ്ഖബാദ് പ്രദേശത്തിനു ജലസേചനത്തിനുള്ള പ്രധാന സ്രാതസായി ഈ കനാൽ മാറി. പക്ഷെ ഈ കനാൽ പാരിസ്ഥിതികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമുണ്ടായി. അറാൽ കടൽ പരിസ്ഥിതി ഇതു താറുമാറാക്കി.

ചരിത്രം

തിരുത്തുക

ഇപ്പോഴത്തെ കരാകും കനാൽ അല്ല അമു ദാരിയായിലെ വെള്ളം കരാകും പ്രദേശത്തേയ്ക്കു എത്തിക്കാൻ നിർമ്മിക്കപ്പെട്ടത്. 1950കളിൽ ടർക്കുമെൻ കനാലിൽനിന്നും  (Russian: Главный Туркменский канал), അന്നത്തെ സോവിയറ്റ് സർക്കാർ തന്നെ ഇവിടെ ജലപദ്ധതി കൊണ്ടുവന്നിരുന്നു. ഇവിടെനിന്നും കുറച്ചുകൂടി വടക്കൻ ഭാഗത്തുള്ള നുകൂസ് എന്ന ഒരു സ്ഥലത്തെയ്ക്കാണാദ്യം ഇതു നിർമ്മിക്കാൻ ശ്രമം നടത്തിയത്, ആ കനാൽ തെക്കുപടിഞ്ഞാറായി ക്രാസ്നൊവോദ്സ്ക് ഭാഗത്തെയ്ക്കു ലക്ഷ്യമിട്ടു. ആ കനാൽ അമു ദാരിയാ നദിയുടെ 25% വെള്ളവും കൊണ്ടുപോകുമായിരുന്നു. എന്നാൽ ആ രീതിയിലുള്ള ജോലികൾ ജോസഫ് സ്റ്റാലിന്റെ നിര്യാണത്തോടെ നിർത്തിവയ്ക്കപ്പെട്ടു. പകരം പിന്നീട് ഇപ്പോഴത്തെ കരാകുമ്രൂട്ട് തിരഞ്ഞെടുക്കുകയായിരുന്നു.[1] ഹാൻഹോവുസ് പോലുള്ള റിസർവൊയറുകൾ (ജലസംഭരണി) വെള്ളത്തെ നിയന്ത്രിക്കാനായി പണിതതാണ്.

ഇവിടത്തെ പ്രധാന പട്ടണങ്ങൾ

തിരുത്തുക
  1. Nikolaĭ Gavrilovich Kharin, "Vegetation Degradation in Central Asia Under the Impact of Human Activities". Pp. 56-58. Springer, 2002. ISBN 1-4020-0397-8. On Google Books
"https://ml.wikipedia.org/w/index.php?title=കരാക്കും_കനാൽ&oldid=3751030" എന്ന താളിൽനിന്ന് ശേഖരിച്ചത്