കേരളത്തിൽ പണ്ടുകാലങ്ങളിൽ[1] വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു[അവലംബം ആവശ്യമാണ്].

കരനെല്ല്, ആറളം കാടിനടുത്തു് നിന്ന്

നിലമൊരുക്കൽ

തിരുത്തുക

കരകൃഷിക്ക് അനുയോജ്യമായത് തുറന്ന പ്രദേശങ്ങളാണ്. പല നെല്ലിനങ്ങളും സൂര്യപ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും വളരുന്നവയാണ്. സൂര്യപ്രകാശം ലഭിക്കുന്ന 25 വർഷത്തിലധികം പ്രായമുള്ള തെങ്ങിൻ തോപ്പുകളിലും കരനെൽകൃഷി ചെയ്യാം[2] . കരനെൽകൃഷി ചെയ്യുന്ന സ്ഥലത്ത് പയർ കൃഷിചെയ്ത് ജനുവരിമാസത്തോടെ ഉഴുത് മണ്ണ് വെയിൽ കൊള്ളിക്കണം. ഏപ്രിൽ പകുതിയാകുമ്പോൾ വീണ്ടും നിലമൊരുക്കാം. ഉഴുന്ന സമയത്ത് ജൈവവളങ്ങൾ അടിവളമായി ചേർക്കാം. വിത്ത് വിതച്ച് കണ്ടം നിരപ്പാക്കണം. ഒരു സെന്റിൽ കുഴുയെടുത്ത് നടുന്നതിന് 300ഗ്രാം വിത്തും വിതറുന്നതിന് 400ഗ്രാം വിത്തും ശരാശരി വേണം. മണ്ണിന്റെ അമ്ലസ്വഭാവം വയൽ പ്രദേശത്തിനെ അപേക്ഷിച്ച് കൂടുതലാണെന്നതിനാൽ മേൽവളപ്രയോഗത്തിന് മുമ്പ് ആവശ്യത്തിന് കുമ്മായം ചേർക്കുന്നതും നല്ലതാണ്.

പരമ്പരാഗതമായി പലയിനം നെൽവിത്തുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ കർഷകർ കൈമാറ്റം ചെയ്തിരുന്ന ഈ വിത്തിനങ്ങളെല്ലാം ഹരിതവിപ്ലവത്തിന്റെ തുടക്കത്തോടെ നാമാവശേഷമാവപ്പെട്ടു[അവലംബം ആവശ്യമാണ്].

പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം പുറത്തിറക്കിയ ചില കരനെൽ വിത്തിനങ്ങളാണ് പി.ടി.ബി 28 (കട്ടമോടൻ), പി.ടി.ബി 29 (കറുത്തമോടൻ), പി.ടി.ബി 30 (ചുവന്ന മോടൻ), സ്വർണ്ണപ്രഭ, വൈശാഖ് എന്നിവ. കൂടാതെ വയലിൽ കൃഷി ചെയ്യുന്ന ഐശ്വര്യ, ആതിര, മട്ടത്രിവേണി തുടങ്ങിയവയും കരകൃഷിക്ക് അനുയോജ്യമാണ്[3] . പരമ്പരാഗത നെല്ലിനങ്ങളായ കറുത്തക്കുടുക്കൻ, ചൊമാല, കല്ലടിയാരൻ,ചുവന്ന തൊണ്ണൂറാൻ ,വെള്ളത്തൊണ്ണൂറാൻ, കറുത്ത ഞവര, പാൽക്കയമ, കുന്തിപ്പുല്ലൻ, ഓക്കക്കുഞ്ഞ്, ചോമ, വെളുത്ത പനംകുറവ, കറുത്ത പനംകുറവ എന്നിവയും കരകൃഷി ചെയ്തുവരുന്ന ഇനങ്ങളാണ്. വയലിനെ അപേക്ഷിച്ച് കരനെല്ലിന് വിളവ് താരതമ്യേന കുറവാണ്.

കളനിയന്ത്രണം

തിരുത്തുക

കരനെൽകൃഷിയുടെ പ്രധാന കളകളാണ്. വ്യാപകമായി പ്രശ്നമുണ്ടാക്കുന്ന മുത്തങ്ങയേയും വീതിയിലയൻ കളകളേയും നിയന്ത്രിക്കാൻ കളനാശിനികൾ ഉപയോഗിക്കാം.

ജലസേചനം

തിരുത്തുക

മഴയെ ആശ്രയിച്ചാണ് കരകൃഷി എങ്കിലും അടിക്കണ പരുവത്തിലും കതിരിടുന്ന സമയത്തും നന ഉറപ്പാക്കണം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിൽ മണ്ണിൽ ഏർപ്പം നിലനിൽക്കവിധത്തിൽ നനയ്ക്കുന്നത് വിളവ് കൂട്ടാൻ സഹായിക്കും. രാസവളങ്ങൾ ചേർക്കുന്ന സമയങ്ങളിൽ മണ്ണിന് നനവ് അത്യാവശ്യമാണ്.

കീടനിയന്ത്രണം

തിരുത്തുക

കരനെൽകൃഷിക്ക് കീടബാധ താരതമ്യേന വളരെ കുറവായിട്ടാണ് കാണ്ടുവരുന്നത്. കതിരിടുന്ന സമയത്തെ ചാഴിയുടെ ആക്രമണം പ്രതിരോധിക്കാൻ കാന്താരിമുളക്-വെളുത്തുള്ളി മിശ്രിതം ഗോമൂത്രത്തിൽ ചേർത്ത് തളിയ്ക്കാം. സന്ധ്യാസമയത്ത് പുരയിടത്തിന് സമീപം കരിയിലയും മറ്റും കൂട്ടി തീയിടുന്നതും ചാഴി ശല്യം കുറയ്ക്കാൻ സഹായിക്കും[അവലംബം ആവശ്യമാണ്].

പ്രത്യേകതകൾ

തിരുത്തുക
  • തെങ്ങിൻ തോപ്പിലും ഇടവിളയായി നെൽകൃഷിചെയ്യാം എന്ന സാധ്യത നെല്ലിന്റെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ മഴയെ മാത്രം ആശ്രയിച്ച് കരനെല്ല് കൃഷി ചെയ്യാനാകും.
  • അമിതമായ അദ്ധ്വാനവും പരിചരണങ്ങളും ആവശ്യമില്ലാത്തതിനാൽ കൃഷിക്കാർക്ക് മെച്ചമാണ്
  • വയലിലെ കൃഷിയെ അപേക്ഷിച്ച് കീടനാശിനി ഉപയോഗം കുറവായതിനാൽ വൈക്കോലും മറ്റും കന്നുകാലികൾക്ക് വിശ്വസിച്ച് കൊടുക്കാം.

ഇതും കാണുക

തിരുത്തുക
  • കേരളകർഷകൻ ഏപ്രിൽ 2013, പേജ് 18
  1. "ഗ്രാമങ്ങളിൽ കരനെല്ല്‌ കൃഷി വ്യാപകമാവുന്നു". തേജസ്സ്. മേപ്പയൂർ. 17 May 2012. Retrieved 2013 ജൂലൈ 8. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. ജ്യോതി വി.ആർ. കൃഷി ആഫീസർ, കാഞ്ഞിരംകുളം. "കരനെല്ലിന് രണ്ടാം ജന്മം". തിരുവനന്തപുരം: karshikakeralam.gov.in. Archived from the original on 2016-03-05. Retrieved 2013 ജൂലൈ 8. {{cite web}}: Check date values in: |accessdate= (help)
  3. "തെങ്ങിൻ തോപ്പിൽ ഇടവിളയായി നെൽകൃഷി". ദീപിക. Retrieved 2013 ജൂലൈ 8. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കരനെൽകൃഷി&oldid=3627647" എന്ന താളിൽനിന്ന് ശേഖരിച്ചത്