മോടൻകൃഷി
(മോടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിരിപ്പു കൃഷിക്കാലത്ത് മഴയെ മാത്രഎം ആശ്രയിച്ച് പറമ്പുകളിലോ ഞാലുകളിലോ തേമാലികളിലോ കുന്നിൻ ചരിവുകളിലോ നെൽകൃഷി ചെയ്യുന്ന പരമ്പരാഗതമായ രീതിയാണ് മോടൻകൃഷി. ഇതിനെ കരകൃഷി എന്നും പറയാറുണ്ട്.പ്രധാനമായും കുന്നിൻചെരുവുകളിലാണ് ഈ രീതി കണ്ടുവരുന്നത്. തെങ്ങുകൾക്കിടയിലും മോടൻ കൃഷി ചെയ്യാറുണ്ട്. വിത്ത് വിതക്കുകയാണ് പതിവ്. മേടമാസത്തിലെ ഭരണി ഞാറ്റുവേലയാണ് ഈ കൃഷിരീതിക്ക് ഉത്തമമായ സമയമായി കണക്കാക്കപ്പെടുന്നത്.
വിത്ത്
തിരുത്തുകവരൾച്ചെയെ ചെറുക്കാൻ കഴിവുള്ള കട്ടമോടൻ, കറുത്ത മോടൻ, ചുവന്ന മോടൻ, സുവർണ്ണമോടൻ ഇന്നീ ഇനം വിത്തുകളാണ് ഈ കൃഷിക്ക് ഉപയോഗിക്കുന്നത്.