കരട്:ബെഞ്ചമിൻ ഓഫ് റ്റുഡേല
ഇത് "ബെഞ്ചമിൻ ഓഫ് റ്റുഡേല" എന്ന താളിനായുള്ള കരട് രേഖയാണ്. |
|
ബെഞ്ചമിൻ ഓഫ് റ്റുഡേല 'ബെഞ്ചമിൻ ബെൻ ജോനാഹ് ' ഒരു മധ്യകാല ജൂതസഞ്ചാരിയാണ്. അദ്ദേഹം 12-ആം നൂറ്റാണ്ടിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലൂടെ യാത്ര ചെയ്തുഅദ്ദേഹത്തിന്റെ പശ്ചിമേഷ്യയെക്കുറിച്ചുള്ള ഉജ്ജ്വലമായ വിവരണങ്ങൾ മാർക്കോ പോളോയുടെ കാലഘട്ടത്തിനും നൂറ് വർഷം മുൻപുള്ളതാണ്.അദ്ദേഹത്തിന്റെ വിശാലമായ അറിവും ഭാഷാവിജ്ഞാനവും കാരണം ബെഞ്ചമിൻ ഓഫ് റ്റുഡേല മധ്യകാലഭൂമിശാസ്ത്രത്തിലും ജൂതചരിത്രത്തിലും പ്രധാന വ്യക്തിത്വമായിത്തീർന്നു.
'ബെഞ്ചമിന്റെ യാത്രകൾ ' എന്ന കൃതി ജൂതസമൂഹത്തെക്കുറിച്ചുള്ള വിവരണം മാത്രമല്ല, മധ്യകാലഘട്ടത്തിലെ ഭൂമിശാസ്ത്രത്തെക്കുറിച്ചും നരവംശശാസ്ത്രത്തെക്കുറിച്ചുമുള്ള വിശദമായ ചരിത്രരേഖ കൂടിയാണ്.ചില ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ, ബെഞ്ചമിന്റെ വിവരണങ്ങൾ മധ്യകാലഘട്ടത്തിലെ നിത്യജീവിതത്തിന്റെ വ്യക്തമായ നേർകാഴ്ചയാണ്.അദ്ദേഹത്തിന്റെ കൃതികൾ ഹീബ്രുവിലാണ് എഴുതപ്പെട്ടതെങ്കിലും പിന്നീട് ലാറ്റിനിലേക്കും മറ്റു യൂറോപ്യൻ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടു.ബെഞ്ചമിന്റെ കൃതികൾ 16-ആം നൂറ്റാണ്ടിലെ നവോത്ഥാനപണ്ഡിതരാൽ പ്രശംസിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ യാത്രകൾ ആ കാലഘട്ടത്തിലെ ജൂതസമൂഹങ്ങളുടെ ഒഒരേസമയം സൂക്ഷിക്കപ്പെട്ട പരസ്പരബന്ധവും വൈവിധ്യവും തുറന്നുകാണിക്കുന്നു.