കരംചന്ദ് ഗാന്ധി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കരംചന്ദ് ഉത്തംചന്ദ് ഗാന്ധി (ജീവിതകാലം: 1822-1885)[1] കബ ഗാന്ധി എന്നും അറിയപ്പെട്ടിരുന്ന പോർബന്ദറിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. പോർബന്ദർ, രാജ്കോട്ട്, വാങ്കനെർ എന്നിവിടങ്ങളിലെ ദിവാനായി സേവനം അനുഷ്ടിക്കുകയയാരുന്നു അദ്ദേഹം. ഗാന്ധിജി എന്നു പിൽക്കാലത്ത് അറിയപ്പെട്ട മോഹൻദാസ് ഗാന്ധിയുടെ പിതാവായിരുന്നു അദ്ദേഹം.

കരംചന്ദ് ഗാന്ധി
Karamchand Gandhi, father of Mahatma Gandhi & Diwan (Prime Minister) of Rajkot State
ജനനം1822
മരണം16 നവംബർ 1885(1885-11-16) (പ്രായം 62–63)
അറിയപ്പെടുന്നത്Serving as the Diwan of Porbandar & Rajkot
ജീവിതപങ്കാളി(കൾ)Putlibai Gandhi (m. 1859)
കുട്ടികൾ
മാതാപിതാക്ക(ൾ)Uttamchand Gandhi (father) & Laxmiba Gandhi (mother)

പഴയ ജുനഗഡ് സംസ്ഥാനത്തെ കുട്ടിയാന ഗ്രാമത്തിൽ നിന്നാണ് ഗാന്ധി കുടുംബത്തിന്റെ ആവിർഭാവം.[2] പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ 18-ആം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലോ ഈ കുടുംബത്തിലെ ലാൽജി ഗാന്ധി പോർബന്തറിൽ എത്തുകയും അവിടുത്തെ ഭരണാധികാരി റാണയുടെ കീഴിൽ ജോലിയെടുക്കുകയും ചെയ്തു. 19 ആം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ കരംചന്ത് ഗാന്ധിയുടെ പിതാവായിരുന്ന ഉത്തംചന്ദ് അക്കാലത്തു പോർബന്തറിലെ റാണയായിരുന്ന ഖിമോജിറാജിയുടെ കീഴിൽ ദിവാനാകുന്നതിനു ഏറെമുമ്പുതന്നെ ഈ കുടുംബത്തിലെ അംഗങ്ങൾ തലമുറകളായി സംസ്ഥാന ഭരണകൂടത്തിൽ പൊതുസേവകരായി വിജയകരമായി സേവനമനുഷ്ടിച്ചുപോന്നിരുന്നു.[3][4] 1831-ൽ റാണാ ഖീമോജിറാജിയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ 12-വയസ്സുള്ള ഏക മകൻ വിക്മാത്ജി പിന്തടർച്ചാവകാശിയായി.[5] തത്ഫലമായി, റാണാ ഖീമോജിരാജിയുടെ വിധവ റാണി രൂപാലിക റീജന്റായി ഭരണം നടത്തി. അവർ അദ്ദേഹത്തെ പിരിച്ചുവിടുകയും ജുനാഗഢിലെ തന്റെ പൂർവികഗ്രാമത്തിലേക്ക് തിരിച്ചുപോകുവാൻ നിർബന്ധിക്കുകയും ചെയ്തു. ജുനാഗഢിൽ ഉത്തംചന്ദ് അവിടുത്തെ നവാബിന്റെ മുൻപിൽ ആഗതനാകുകയും തന്റെ ഇടതുകൈ കൊണ്ട് അദ്ദേഹത്തെ അഭിവാദ്യംചെയ്യുകയും വലതുകരം പോർബന്ദറിന്റെ സേവനത്തിനുവേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.[6] 1841 ൽ വിക്മാത്ജി അധികാരത്തിലെത്തുകയും ഉത്തംചന്ദിനെ തന്റെ ദിവാനായി  ആയി പുനർനിയമിക്കുകയും ചെയ്തു.

കരംചന്ദിന് വളരെക്കുറച്ച് ഔപചാരികവിദ്യാഭ്യാസമേ ലഭിച്ചിരുന്നുള്ളുവെങ്കിലും തന്റെ അറിവും അനുഭവങ്ങളും ഒരു നല്ല ഭരണാധികാരിയായിത്തീരുന്നതിന് സഹായകമായിത്തീർന്നു. ദയാലുവും ഉദാരമതിയുമായിരുന്നെങ്കിലും അദ്ദേഹം മുൻശുണ്ഠിക്കാരനായിരുന്നു. പിതാവ് ഉത്തംചന്ത് ഗാന്ധിയേപ്പോലെ കരംചന്ദും പോർബന്തറിലെ പ്രാദേശിക ഭരണാധികാരിയുടെ കോടതി ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ ആയിരുന്നു. പോർബന്തറിലെ രാജകുടുംബത്തന് ഉപദേശം നൽകുക, മറ്റു സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നിവയും കരംചന്ദിന്റെ ചുമതലയിൽപ്പെട്ടിരുന്നു.

കരംചന്ദ് ഔപചാരിക വിദ്യാഭ്യാസം നേടിയില്ല എങ്കിലും തൻറെ പിതാവിനെ നിരീക്ഷിച്ചുള്ള അനുഭവങ്ങളിലൂടെയും മതപരമായ ചടങ്ങുകളിൽ പങ്കുചേർന്നും പാണ്ഡിത്യം നേടി. എന്നിരുന്നാലും ഭൂമിശാസ്ത്രം, ചരിത്രം പോലെയുള്ള ചില മേഖലകളിൽ അദ്ദേഹത്തിന് ഒരിക്കലും അറിവു ലഭിച്ചിരുന്നില്ല. എന്നിരുന്നാലും കരംചന്ദ് പോർബന്ദറിൽ മികച്ച മുഖ്യമന്ത്രിയെന്ന സ്ഥാനം അദ്ദേഹം നേടിയിരുന്നു.[7] തന്റെ ജോലിയിൽ കരംചന്ദ് വിജയം നേടിയിട്ടുപോലും സമ്പത്ത് സമാഹരിക്കാനുള്ള വഴികൾ അദ്ദേഹത്തിനു കണ്ടെത്തിയില്ല. ഗാന്ധികുടുംബത്തിന് ഭക്ഷണസമ്പാദനത്തിനുള്ള വഴികളും, പരിചാരകരും, കുറച്ച് നല്ല ഗ്രഹോപകരണങ്ങളുമുണ്ടായിരുന്നെങ്കിലും അവർ അതിസമ്പന്നരായിരുന്നു എന്നർത്ഥമില്ല.  കരംചന്ദ് സമ്പാദിച്ചിരുന്ന പണം കേവലം വീട്ടുചെലവുകൾക്കു മാത്രം മതിയാകുന്നതായിരുന്നു.[8] കരംചന്ദ് നാല് തവണ വിവാഹം കഴിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യ മൂന്നു പത്നിമാർ മുൻകാലത്ത് മരണമടഞ്ഞിരുന്നു. ഇതിൽ രണ്ടുപേർ രണ്ട് പെൺമക്കളെ പ്രസവിച്ചയുടനെയാണ് മരണമടഞ്ഞത്. 1859 ൽ അദ്ദേഹം പുത്‍ലിബായിയെ വിവാഹം കഴിക്കുകയും അവരുടെ ബന്ധം 1885 ൽ അദ്ദേഹത്തിന്റെ മരണംവരെ തുടരുകയും ചെയ്തിരുന്നു. ഈ വിവാഹത്തിൽ അദ്ദേഹത്തിനു നാല് കുട്ടികളാണുണ്ടായിരുന്നത് - മൂന്ന് ആൺമക്കളും ഒരു മകളും. മഹാത്മാ ഗാന്ധി അദ്ദേഹത്തിന്റെ ഇളയമകനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ എല്ലാ കുട്ടികളും വിവാഹിതരായിരുന്നു.

1885 ൽ കരംചന്ദിനു ഗുരുതരമായ അസുഖം ബാധിക്കുകയും പുത്‍ലിഭായിയും മക്കളും (പ്രത്യേകിച്ച് മോഹൻദാസ്) അദ്ദേഹത്തെ പരിചരിക്കുകയും ചെയ്തു. ഗുരുതരമായ അസുഖം ബാധിച്ചിട്ടും അദ്ദേഹം ദൈനംദിന കൃത്യങ്ങൾ സ്വയം നിർവ്വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലെ ദവസംപ്രതി വഷളായിക്കൊണ്ടിരുന്നു. എല്ലാ ചികിത്സാവിധികളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനുശേഷം ഒരു ശസ്ത്രക്രിയയ്ക്കു നിർദ്ദേശിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബ ഡോക്ടർ അതു നിരാകരിച്ചു.

കരുതിയിരുന്ന ചില മരുന്നുകൾ പ്രയോജനരഹിതമായിത്തീരുകയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യാശ നഷ്ടപ്പെടുകയും ചെയ്തു.  താമസിയാതെ തന്റെ 63 ആമത്തെ വയസിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. മരണസമയത്ത് അദ്ദേഹത്തിന്റെ ഇളയ സഹോദൻ തുളസിദാസ് സമീപത്തുണ്ടായിരുന്നു.

അവലംബം തിരുത്തുക

  1. Karamchand Uttamchand Gandhi
  2. Gandhi before India. Vintage Books. 16 March 2015. pp. 19–21. ISBN 978-0-385-53230-3.
  3. Gandhi before India. Vintage Books. 16 March 2015. pp. 19–21. ISBN 978-0-385-53230-3.
  4. Buyers, Christopher. "Porbandar-India/SALUTE STATES-royalark.net". Retrieved 16 March 2015.
  5. Buyers, Christopher. "Porbandar-India/SALUTE STATES-royalark.net". Retrieved 16 March 2015.
  6. Gandhi before India. Vintage Books. 16 March 2015. pp. 19–21. ISBN 978-0-385-53230-3.
  7. The Story of Gandhi (Complete Book Online)
  8. "Growing up in India"
"https://ml.wikipedia.org/w/index.php?title=കരംചന്ദ്_ഗാന്ധി&oldid=3675381" എന്ന താളിൽനിന്ന് ശേഖരിച്ചത്