കമ്പ്യൂട്ടർ ബാബ
നാംദോ ദാസ് ത്യാഗി ഒരു ഇന്ത്യൻ ഹിന്ദു സന്യാസിയാണ്. 'മാ നർമ്മദാ, മാ ക്ഷിപ്ര, മാ മന്ദാകിനി നദി ട്രസ്റ്റിന്റെ' ചെയർമാനായി ഇദ്ദേഹത്തെ മധ്യപ്രദേശിലെ കോൺഗ്രസ് ഭൂരിപക്ഷത്തിലുള്ള കമൽ നാഥ് സർക്കാർ നിയമിച്ചു [1]. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ ഇദ്ദേഹം ഒരു മന്ത്രിയായിരുന്നു .
Computer Baba | |
---|---|
ജനനം | Namdeo Das Tyagi 1984 Indore, Madhya Pradesh, India |
ദേശീയത | Indian |
സ്വകാര്യ ജീവിതം
തിരുത്തുകകമ്പ്യൂട്ടർ ബാബയുടെ യഥാർത്ഥ പേര് നാംഡോ ദാസ് ത്യാഗി ആണ്. [2] 1998 ൽ നരസിംഹപൂരിലെ സന്യാസിയായ ഇദ്ദേഹം കമ്പ്യൂട്ടർ ബാബ എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റെ ലാപ്ടോപ്പ് എല്ലാ സമയം കൊണ്ടുനടക്കുന്നതു കാരണമാണ് ഈ പേര് ലഭിച്ചത്. ന്യൂസ് 18 ചാനൽ ഇങ്ങനെ എഴുതി: "ത്യാഗിയുടെ ഗാഡ്ജറ്റിലും സാങ്കേതികതവിദ്യയിലുമുള്ള താല്പര്യം ഞങ്ങളിൽ മതിപ്പുളവാക്കുന്നു." [3] മധ്യപ്രദേശ് ഇൻഡോർ നഗരത്തിൽ നിന്നുമുള്ളയാളാണ് കമ്പ്യൂട്ടർ ബാബാ. [2] കൂടാതെ ദിഗംബർ അഖാറയിലെ അംഗവുമാണ് ബാബ. [4]
കരിയർ
തിരുത്തുക2014 ഫെബ്രുവരിയിൽ ആം ആദ്മി പാർട്ടിയോട് 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽനിന്നുള്ള സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിക്കണമെന്ന് കമ്പ്യൂട്ടർ ബാബ അഭ്യർത്ഥിച്ചു. ഭാരതീയ ജനതാപാർട്ടിയിലും രാഷ്ട്രീയ സ്വയം സേവക് സംഘിലും ചേരാതിരുന്നതിനുള്ള തന്റെ തീരുമാനത്തിന് പ്രത്യുപകാരമായാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്. "കാവി ബ്രിഗേഡ് എല്ലാക്കാലത്തും സാധുക്കളെ ചൂഷണം ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല" എന്ന് അദ്ദേഹം പറഞ്ഞു. [5]
2015 ജനുവരിയിൽ കമ്പ്യൂട്ടർ ബാബ പി.കെ. എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സിനിമ ഹിന്ദു മതത്തെ പരിഹസിച്ചതായി അദ്ദേഹം പറഞ്ഞു. [6]
2018 മാർച്ചിൽ കമ്പ്യൂട്ടർ ബാബയും യോഗേന്ദ്ര മഹന്ത്വും നർമ്മദാ രഥയാത്ര എന്ന ഒരു യാത്രനടത്തുമെന്ന് ആഹ്വാനം ചെയ്തു. അത് ഏപ്രിൽ 1 മുതൽ 45 ദിവസം വരെ നടത്താനായിരുന്നു പദ്ധതി. നർമ്മദയിലെ തീരങ്ങളിൽ മരം നടുന്ന സമയത്ത് നടന്നിരുന്ന അഴിമതിക്കെതിരെ പ്രതിഷേധിക്കാനായിരുന്നു യാത്ര. എന്നാൽ മാർച്ച് 31 ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇവരുമായി ചർച്ച നടത്തുന്നതിന് യോഗം വിളിച്ചു. പിന്നീട് അവർ ആ യാത്ര റദ്ദാക്കുകയും ചെയ്തു. തുടർന്ന്, നർമ്മദ നദിയുടെ തീരത്തുള്ള "മരം നടൽ, വൃക്ഷസംരക്ഷണം, ശുചിത്വം" എന്ന പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി നിയോഗിക്കപ്പെട്ടു. [7]
2018 ഏപ്രിൽ 4 ന് കംപ്യൂട്ടർ ബാബക്കും മറ്റ് 4 സന്യാസിമാർക്കും "മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്" (മന്ത്രിസ്ഥാനം) പദവി നൽകി. പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ പരിപാടിയെ രാഷ്ട്രീയപ്രീണനത്തിന്റെ ഒരു ഉദാഹരണമായി വിശേഷിപ്പിച്ചു. കമ്പ്യൂട്ടർ ബാബ തങ്ങളുടെ പ്രവർത്തനത്തിനുള്ള പ്രതിഫലമാണ് ലഭിച്ചത് എന്ന് പറഞ്ഞുകൊണ്ട് സ്വയം പ്രതിരോധിച്ചു. കമ്പ്യൂട്ടർ ബാബ യോഗേന്ദ്ര മഹാന്തുമായി ചേർന്ന് നർമ്മദ ഘോത്തല (രഥയാത്ര), മധ്യപ്രദേശിലെ എല്ലാ ജില്ലകളിലും 2018 ഏപ്രിൽ 1 മുതൽ മെയ് 15 വരെ നടത്താൻ ആഹ്വാനം ചെയ്തിരുന്നു. നർമ്മദ നദീതീരങ്ങളിലെ അനധികൃത മണൽ ഖനനത്തിനെതിരെ നടപടിയെടുക്കാനും ഇവിടങ്ങളിൽ മരങ്ങൾ നടാനുമുള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ യാത്ര നടത്താൻ തീരുമാനിച്ചിരുന്നത്. [1]
അവലംബങ്ങൾ
തിരുത്തുക- ↑ "MP govt appoints Computer Baba as head of river trust". timesofindia. 11 March 2019. Retrieved 11 March 2019.
- ↑ 2.0 2.1 Dipti Singh (7 September 2015). "Nashik Kumbh: Of sadhus and their unique styles that grabbed eyeballs". Retrieved 6 April 2018.
- ↑ "Meet Computer Baba and 4 Other Seers Who Got Mantri Status in Madhya Pradesh". News18. 4 April 2018. Retrieved 6 April 2018.
- ↑ Lalit Saxena (9 December 2015). "आईए जानें...कैसे बने ये नामदेवदास त्यागी से कम्प्यूटर बाबा [Let us know... how did Namdeodas Tyagi become Computer Baba]" (in ഹിന്ദി). पत्रिका. Archived from the original on 2016-05-11. Retrieved 6 April 2018.
- ↑ Amarjeet Singh (9 February 2014). "Computer Baba, party hoppers vie for AAP tickets from Madhya Pradesh". Retrieved 6 April 2018.
- ↑ "Now, 'Computer Baba' demands ban on Aamir Khan's 'PK'". 7 January 2015. Retrieved 6 April 2018.
- ↑ Milind Ghatwai (5 April 2018). "Computer Baba to Mahant: Get MoS status from Shivraj Singh Chouhan, call off scam protest". Retrieved 6 April 2018.