കഭീ കഭീ മേരേ ദിൽ മേ
യാഷ് ചോപ്ര സംവിധാനം ചെയ്ത ‘കഭീ കഭീ’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനമാണ് കഭീ കഭീ മേരേ ദിൽ മേ. സാഹിർ ലുധിയാൻവിയുടെ രചനയ്ക്ക് സംഗീത സംവിധായകനായ മുഹമ്മദ് സഹുർ ഖയ്യാം ഹഷ്മി ആണ് ഈണം പകർന്നത്. മുകേഷ് ആലപിച്ച ഈ ഗാനത്തിന് 1976ലെ മികച്ച രചന, സംഗീതം, ആലാപനം എന്നീ മൂന്ന് ഫിലിം ഫെയർ പുരസ്കാരങ്ങൾ ലഭിച്ചു.[1][2] ലതാ മങ്കേഷ്കറും മുകേഷും ചേർന്നു പാടുന്ന യുഗ്മഗാനത്തിന്റെ മറ്റൊരു ട്രാക്കും ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമാ ഗാനങ്ങളിലെ ഏറ്റവും മികച്ച പ്രണയരചനകളിലൊന്നായി ഈ ഗാനം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
"കഭീ കഭീ മേരേ ദിൽ മേ" | |
---|---|
ഗാനം പാടിയത് മുകേഷ് (ഗായകൻ) | |
from the album കഭീ കഭീ മേരേ ദിൽ മേ | |
പുറത്തിറങ്ങിയത് | 1976 |
റെക്കോർഡ് ചെയ്തത് | Mehboob Studio, Bandra(W), മുംബൈ, ഇന്ത്യ |
Genre | Film score |
ധൈർഘ്യം | 4:45 |
ലേബൽ | EMI |
ഗാനരചയിതാവ്(ക്കൾ) | സാഹിർ ലുധിയാൻവി |
സംവിധായകൻ(ന്മാർ) | ഖയ്യാം |
സിനിമയിൽ
തിരുത്തുകഈ യുഗ്മഗാനത്തിൽ രാഖിയും ശശി കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. വിവാഹ രാത്രിയിൽ മണിയറയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം.
അവലംബം
തിരുത്തുക- ↑ Sahir: A poet par excellence Indian Express, 2006 മാർച്ച് 8.
- ↑ "PM meets musician Khayyam". The Times of India. New Delhi. PTI. 2006 ജൂലൈ 7. Archived from the original on 2012-10-25. Retrieved 2013 ജൂലൈ 3.
{{cite news}}
: Check date values in:|accessdate=
and|date=
(help)