മുഹമ്മദ് സഹുർ ഖയ്യാം ഹഷ്മി
മുഹമ്മദ് സഹുർ ഖയ്യാം ഹഷ്മി(ഖയ്യാം) (ജനനം-1927 ഫെബ്രുവരി 18,മരണം-2019 ഓഗസ്റ്റ് 19) ഒരു ഇന്ത്യൻ സംഗീത സംവിധായകനാണ്.കഭീ കഭീ മേരെ ദിൽ മേ എന്ന അനശ്വര ഗാനത്തിലൂടെ സംഗീത നഭസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഇദ്ദേഹം എക്കാലവും ആസ്വാദകരുടെ ഹൃദയങ്ങളിൽ അനുഭൂതി പകരുന്ന മികച്ച ഒരുപിടി ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.2007ൽ സംഗീത നാടക അക്കാദമി അവാർഡ് നേടി. യഷ് ചോപ്രയുടെ കഭീ കഭീ(1979) എന്ന ചിത്രത്തിനു വേണ്ടി ഹിർ ലുധിയാൻവിയുടെ കവിതയിൽ നിന്നാണ് കഭീ കഭീ മേരെ ദിൽ മേ പിറന്നത്.ത്രിശൂൽ(1978),നൂറി(1979),ഥോടിസി ബേവഫായി (1980) തുടങ്ങിയവ ഇദ്ദേഹത്തിൻറ്റെ സംഗീതത്താൽ ശ്രദ്ധേ നേടിയ സിനിമകളാണ്.
മുഹമ്മദ് സഹുർ ഖയ്യാം ഹഷ്മി | |
---|---|
ജനനം | 1927 ഫെബ്രുവരി 18 |
മരണം | 2019 ഓഗസ്റ്റ് 19 |
തൊഴിൽ | സംഗീത സംവിധായകൻ, |
ജീവിതപങ്കാളി(കൾ) | ജഗജിത് കൗർ |
കുട്ടികൾ | 1 |
ജനനം
തിരുത്തുക1927 ഫെബ്രുവരി 18നു പഞ്ചാബിലെ ജലന്തറിലാണ് ഇദ്ദേഹം ജനിച്ചത്.
കുടുംബം
തിരുത്തുകപഴയകാല ഗായിക ജഗജിത് കൗർ ആണ് ഇദ്ദേഹത്തിന്റെ ഭാര്യ.
ചലച്ചിത്രങ്ങൾ
തിരുത്തുക- .ത്രിശൂൽ (1978)
- .നൂറി (1979)
- .ഥോടിസി ബേവഫായി (1980)
- .ഉമ്രാ ഓ ജാൻ (1981)
- .ബസാർ (1982)
- .റസിയാ സുൽത്താന (1983)
അവാർഡ്
തിരുത്തുക2007ൽ സംഗീത നാടക അക്കാദമി അവാർഡ് ഇദ്ദേഹം നേടി.
മരണം
തിരുത്തുകജൂഹുവിലെ ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കെ 2019 ഓഗസ്റ്റ് 19 ന്(തിങ്കൾ) രാത്രി അന്തരിച്ചു. ഭൗതിക ശരീരം പൊതു ദർശനത്തിന് വച്ച ശേഷം പൂർണ സംസ്ഥാന ബഹുമതികളോടെ 2019 ഓഗസ്റ്റ് 21നു (ബുധൻ) വൈകിട്ട് നാല് മണിക്ക് ചാർ ബം ഗ്ലാവ്സ് കബർസ്ഥാനിൽ സംസ്കാരം നടത്തി.