കാപ്പി, ചായ, യെർബ മേറ്റ്, കൊക്കോ, മറ്റ് സസ്യങ്ങൾ എന്നിവയിൽ പ്രകൃത്യാ തന്നെ കാണപ്പെടുന്ന ഒരു സാധാരണ കേന്ദ്ര നാഡീവ്യൂഹ ഉത്തേജക (central nervous system stimulant) മരുന്നാണ് കഫീൻ. പല ഭക്ഷ്യപദാർഥങ്ങളിലും ഇത് ചേർക്കുന്നുണ്ട്, പ്രത്യേകിച്ച് എനർജി ഡ്രിങ്കുകൾ, കോളകൾ എന്നിവ പോലുള്ള പാനീയങ്ങളിൽ.

കഫീൻ ആസക്തി
മറ്റ് പേരുകൾകഫീൻ ഡിപ്പെൻഡൻസ്, കഫീൻ അഡിക്ഷൻ
സ്പെഷ്യാലിറ്റിസൈക്കാട്രി

കൊക്കെയ്ൻ, സബ്സ്റ്റിറ്റ്യൂട്ട്ഡ് ആംഫെറ്റാമൈനുകൾ എന്നിവയിൽ നിന്ന് കഫീന്റെ പ്രവർത്തനരീതി അല്പം വ്യത്യസ്തമാണ്. അതായത് അഡിനോസിൻ റിസപ്റ്ററുകളായ 1, 2എ എന്നിവയെ തടയുകയാണ് കഫീൻ ചെയ്യുന്നത്.[1] സെല്ലുലാർ പ്രവർത്തനത്തിന്റെ ഉപോൽപ്പന്നമാണ് അഡിനോസിൻ. അഡിനോസിൻ റിസപ്റ്ററുകളുടെ ഉത്തേജനം ക്ഷീണമുണ്ടാക്കി ഉറക്കത്തെ ക്ഷണിച്ചുവരുത്തുന്നു. ഈ റിസപ്റ്ററുകളെ തടയാനുള്ള കഫീന്റെ കഴിവ് എന്നത് കൊണ്ട് ശരീരത്തിന്റെ സ്വാഭാവിക ഉത്തേജകങ്ങളായ ഡോപാമൈൻ, നോർപിനെഫ്രിൻ എന്നിവയുടെ അളവ് ഉയർന്ന തോതിൽ തുടരുന്നു എന്നാണ് അർത്ഥമാക്കുന്നത്.

ലഹരി, വിത്ഡ്രോവൽ (ലഹരിയിൽ നിന്നുള്ള പിൻവാങ്ങൽ), ഉത്കണ്ഠ, ഉറക്കം എന്നിവയുൾപ്പെടെ കഫീനുമായി ബന്ധപ്പെട്ട നാല് വൈകല്യങ്ങൾ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് വിവരിക്കുന്നു.[2]

ആശ്രയത്വം

തിരുത്തുക

ദീർഘകാല കഫീൻ ഉപയോഗത്തിന്റെ ഫലമായി നേരിയ ശാരീരിക ആശ്രയത്വം (physical dependence) ഉണ്ടാകാം.[3] എന്നാൽ കഫീൻ ഉപയോഗം മൂലം അഡിക്ഷൻ, അല്ലെങ്കിൽ കഫീന്റെ നിർബന്ധിതവും രോഗകാരണവുമായ ഉപയോഗ രീതി മനുഷ്യരിൽ രേഖപ്പെടുത്തിയിട്ടില്ല.[4]

പ്രതിദിനം കുറഞ്ഞത് 100 മില്ലിഗ്രാം കഫീൻ (ഏകദേശം ഒരു കപ്പ് കാപ്പിയിലെ അളവ്) ഉപയോഗിക്കുന്ന ആളുകൾക്ക്, വിത്ഡ്രോവൽ ലക്ഷണങ്ങളായ തലവേദന, പേശി വേദന, അലസത, ഓക്കാനം, ഛർദ്ദി, വിഷാദരോഗം, പ്രകടമായ മറ്റ് അസ്വസ്ഥതകൾ എന്നിവ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള ശാരീരിക ആശ്രയത്വം ഉളവാക്കാൻ കഫീന് കഴിയും.[5] ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസിലെ ന്യൂറോളജി പ്രൊഫസർ പ്രൊഫസർ റോളണ്ട് ആർ. ഗ്രിഫിത്സ്, കഫീൻ വിത്ഡ്രോവൽ ഒരു മാനസിക വിഭ്രാന്തിയായി തരംതിരിക്കണമെന്ന് ശക്തമായി വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, സ്ഥിരമായി കാപ്പി കുടിക്കുന്ന ശീലമുള്ള 50% ആളുകളിലും, കഫീൻ കഴിക്കുന്നത് അവസാനിപ്പിച്ച് 12–24 മണിക്കൂറിനുള്ളിൽ ആരംഭിച്ച് 20-48 മണിക്കൂറിനുള്ളിൽ മൂർദ്ദന്യാവസ്ഥയിൽ എത്തുകയും 9 ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യുന്ന വിത്ഡ്രോവൽ അവസ്ഥ ബാധിക്കാമെന്നാണ്.[4] [6]

തുടർച്ചയായുള്ള കഫീൻ ഉപയോഗം, കേന്ദ്ര നാഡീവ്യവസ്ഥയിൽ കൂടുതൽ അഡിനോസിൻ റിസപ്റ്ററുകൾ സൃഷ്ടിക്കുന്നതിലേക്ക് ശരീരത്തെ നയിക്കുന്നു. ഇത് രണ്ട് വിധത്തിൽ ശരീരത്തെ അഡിനോസിനോട് കൂടുതൽ സെൻസിറ്റീവ് ആക്കുന്നു. ഒന്നാമതായി ഇത് കഫീനോടുള്ള ശരീരത്തിൻ്റെ ടോളറൻസ് (ആവർത്തിച്ചുള്ള ഉപയോഗത്തിലൂടെ മരുന്നുകളോടും മറ്റുമുള്ള ശരീരത്തിൻ്റെ പ്രതികരണം കുറഞ്ഞു വരുന്ന അവസ്ഥ) വർദ്ധിപ്പിക്കുന്നതിലൂടെ കഫീന്റെ ഉത്തേജക ഫലങ്ങൾ കുറയ്ക്കുന്നു, അതുപോലെ ഇത് കഫീന്റെ വിത്ഡ്രോവൽ ലക്ഷണങ്ങളെ വർദ്ധിപ്പിക്കുന്നു. കഫീൻ ടോളറൻസ് വളരെ വേഗത്തിൽ വികസിക്കുന്നു. മൂന്ന് നേരം 400 മില്ലിഗ്രാം വീതം ഒരാഴ്ച ഉപയോഗിച്ചാൽ തന്നെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കഫീൻ ടോളറൻസ് കാണാം. മൂന്ന് നേരം 300 മില്ലിഗ്രാം വീതം 18 ദിവസം തുടർച്ചയായി കഫീൻ ഉപയോഗിച്ചപ്പോൾ കംപ്ലീറ്റ് ടോളറൻസ് കാണപ്പെട്ടു.[7]

പരാമർശങ്ങൾ

തിരുത്തുക
  1. Fisone, G, Borgkvist A, Usiello A (2004): Caffeine as a psychomotor stimulant: Mechanism of Action. Cellular and Molecular Life Sciences 61:857-872
  2. Addicott, Merideth A. (2014). "Caffeine Use Disorder: A Review of the Evidence and Future Implications". Current Addiction Reports. 1 (3): 186–192. doi:10.1007/s40429-014-0024-9. PMC 4115451. PMID 25089257.
  3. Malenka RC, Nestler EJ, Hyman SE (2009). "Chapter 15: Reinforcement and Addictive Disorders". In Sydor A, Brown RY (eds.). Molecular Neuropharmacology: A Foundation for Clinical Neuroscience (2nd ed.). New York: McGraw-Hill Medical. p. 375. ISBN 9780071481274. Long-term caffeine use can lead to mild physical dependence. A withdrawal syndrome characterized by drowsiness, irritability, and headache typically lasts no longer than a day. True compulsive use of caffeine has not been documented.
  4. 4.0 4.1 Hall, Harriet. "Caffeine Withdrawal Headaches". Science-Based Medicine. Retrieved 30 May 2019.
  5. Studeville, George (January 15, 2010). "Caffeine Addiction Is a Mental Disorder, Doctors Say". National Geographic.
  6. Juliano, L. M.; Griffiths, R. R. (2004). "A critical review of caffeine withdrawal: Empirical validation of symptoms and signs, incidence, severity, and associated features". Psychopharmacology. 176 (1): 1–29. doi:10.1007/s00213-004-2000-x. PMID 15448977.
  7. "Caffeine Pharmacology". News Medical.
"https://ml.wikipedia.org/w/index.php?title=കഫീൻ_ആസക്തി&oldid=3953730" എന്ന താളിൽനിന്ന് ശേഖരിച്ചത്