കപ്‍റ്റായി ദേശീയോദ്യാനം
കപ്‍റ്റായി ദേശീയോദ്യാനം, ബംഗ്ലാദേശിലെ രംഗമതി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ദേശീയ ഉദ്യാനമാണ്. 1999 ൽ രൂപീകൃതമായ ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 5,464.78 ഹെക്ടർ (13,498.0 ഏക്കർ) ആണ്. ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുന്നതിനുമുമ്പ് ഇത് സിതാപഹാർ റിസർവ് ആയിരുന്നു. യഥാർത്ഥ സിതാപാഹർ റിസർവ് മേഖല 14,448.0 ഏക്കർ പ്രദേശമായിരുന്നു. ഇതിൽനിന്ന് 100 ഏക്കർ വിസ്തൃതിയുള്ള ഒരു പ്രദേശം കാപ്റ്റായിലെ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനുവേണ്ടി നീക്കി വച്ചിരുന്നു. ചിറ്റഗോംഗ് നഗരത്തിൽ നിന്ന് ഏകദേശം 57 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനത്തിൻറെ സ്ഥാനം. ഇതിന് കപ്തായി റേഞ്ച്, കർണഫുലി റേഞ്ച് എന്നിങ്ങനെ രണ്ട് റേഞ്ചുകളാണുള്ളത്. സി.എച്ച്.റ്റി സൗത്ത് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലാണ് കാപ്റ്റായി ദേശീയോദ്യാനം പ്രവർത്തിക്കുന്നത്. ബംഗ്ലാദേശിൽ ആദ്യമായി തേക്ക് (ടെക്ടോണ ഗ്രാൻറിസ്) തോട്ടങ്ങൾ ആരംഭിച്ചതിൻറെ പേരിൽ ചരിത്ര പ്രാധാന്യമുള്ളതാണ് ഈ പ്രദേശം. ഇതിൻറെ വനമേഖല ഇടകലർന്ന നിത്യഹരിത വനങ്ങളാണ്. 2009-ൽ IPAC (ഇൻറഗ്രേറ്റഡ് പ്രൊട്ടക്റ്റഡ് ഏരിയ കോ-മാനേജ്മെന്റ്) ഈ പരിരക്ഷാ മേഖലയിൽ അവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കപ്‍റ്റായി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Rangamati District, Chittagong Division, Bangladesh |
Coordinates | 22°30′08″N 92°12′04″E / 22.50222°N 92.20111°E |
Area | 54.64 കി.m2 (21.10 ച മൈ) |
Established | 1999 |
Governing body | Bangladesh Forest Department |
സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം
തിരുത്തുകകാപ്റ്റായി ദേശീയോദ്യാനം കപ്റ്റായി നഗരത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിലെ പ്രകൃതി സൗന്ദര്യവും വളരെ ആകർഷകമായതിനാൽ വർഷം മുഴുവനും ധാരാളം സന്ദർശകർ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നു.
ഏകദേശം 60 ഓളം തദ്ദേശവാസികൾ ഇവിടെ സേവനദാതാക്കളായി ജോലി ചെയ്യുന്നുണ്ട്. ഗതാഗത സൌകര്യങ്ങൾ നല്കുന്നവർ, കച്ചവടക്കാർ, റെസ്റ്റോറന്റ്സ്, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവരിൻ നിന്ന് ഇതുമായി ബന്ധപ്പെട്ട സേവനം ലഭ്യമാണ്. കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നപക്ഷം ഈ ദേശീയോദ്യാനത്തിന് ഇക്കോ ടൂറിസം വഴി ഉയർന്ന സാമൂഹ്യ വികസന അവസരങ്ങൾ ലഭിക്കുന്നതാണ്. NTFPs വഴി തദ്ദേശവാസികൾക്ക് ഈ ദേശീയോദ്യാനം ഉപജീവനമാർഗവും നൽകുന്നുണ്ട്. ദേശീയോദ്യാനത്തിനു ചുറ്റുപാടുമുള്ള പ്രദേശത്തെ ജനസംഖ്യ ഏകദേശം 3000 ആണ്. ബംഗ്ളാദേശിലെ ഏറ്റവും വലിയ തടാകമായ കാപ്റ്റായി തടാകത്തിനു സമീപത്തായാണ് ഈ ഉദ്യാനത്തിന്റെ സ്ഥാനം ഇത് ഈ പ്രദേശത്തെ മറ്റൊരു വിനോദസഞ്ചാര ആകർഷണമാണ്.
വന്യജീവി വൈവിധ്യം
തിരുത്തുകഉപഭൂഖണ്ഡത്തിലെ ആധുനിക വന പരിപാലനത്തിന്റെ തുടക്കം കുറിച്ച 1873, 1878, 1879 എന്നീ വർഷങ്ങളിലെ ചരിത്രപ്രാധാന്യമുള്ള തേക്കിൻ തോട്ടങ്ങൾക്ക് ഒരു സവിശേഷ ആകർഷണമാണ്. സ്വാഭാവിക വനങ്ങളുടെ രൂപത്തിലുള്ള ഈ തോട്ടങ്ങൾ വന്യജീവികളെ പിന്തുണയ്ക്കുന്നതുമാണ്.
ഏഷ്യൻ ആനകൾ (എലിഫാസ് മാക്സിമസ്), പടിഞ്ഞാറൻ ഹൂലോക്ക് ഗിബ്ബൺ (ഹൈലോബെറ്റസ് ഹൂലക്ക്), ഫയർസ് ലീഫ് കുരങ്ങൻ (ട്രാച്ചിപ്പിറ്റക്കസ് ഫായ്റി), ക്യാപ്ഡ് ലീഫ് കുരങ്ങൻ (ട്രാച്ചിപ്പിത്തെക്കസ് പൈലിയേറ്റസ്), കാട്ടുനായ്ക്കൾ (കുവോൺ ആൽപിനസ്), കാട്ടുപന്നി (സൂസ് സ്ക്രോഫ), സാമ്പാർ മാൻ (സെർവസ് യൂണികളർ), കുരയ്ക്കും മാൻ(മുന്റിയാക്കസ് മുന്റ്ജാക്ക്), മേഘപ്പുലി (നെഫോളിസ് നെബുലൊസ), റോക്ക് പൈത്തൺ (പൈത്തൺ മോള്യുറസ്) തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന ജീവജാലങ്ങൾ.
ഇവയിൽ ആന, മേഘപ്പുലി, കാട്ടുനായ്ക്കൾ എന്നിവ ബംഗ്ലാദേശിൽ വംശനാശ ഭീഷണിയുള്ളവയാണ്. ആനകൾ, ഗിബ്ബൺ എന്നിവ വളരെ സാധാരണമാണെങ്കിലും, കാട്ടുനായ്ക്കൾ, സാമ്പാർ മാനുകൾ എന്നിവ വളരെ വിരളമാണ്.
പലയിനം കാട്ടു പക്ഷികളുടെ ഒരു കേന്ദ്രമാണ് ഈ ദേശീയോദ്യാനം. ചുവന്ന കാട്ടുകോഴി (Gallus gallus), കലിജ് ഫെസൻറ് (Lophura leucomelanos), ലിനീറ്റഡ് ബാർബറ്റ് (Magalaima lineata) ഓറിയൻറൽ പൈഡ് ഹോൺബിൽ (Anthracoceros albirostris), പനങ്കാക്ക (Coracias benghalensis), കാലിമുണ്ടി (Bubulcus ibis), പെരുമുണ്ടി (Casmerodius albus), കാടുമുഴക്കി (Dicrurus paradiseus), കിന്നരിമൈന (Acridotheres fuscus), ലാർജ് ബ്ലൂ ഫ്ലൈകാച്ചർ (Cyornis magnirostris) എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പക്ഷികളിൽ പേരെടുത്തു പറയാവുന്നവ.[1]
2014 ലെ ഒരു ക്യാമറ ട്രാപ്പ് പ്രൊജക്റ്റിൽ ബംഗ്ലാദേശിലെ ദേശീയോദ്യാനത്തിൻറെ വന്യതയിൽ ജീവിക്കുന്ന മേഘപ്പുലിയുടെ ആദ്യ ചിത്രം പതിഞ്ഞിരുന്നു. രാജ്യത്തെ ഒരു പുതിയ പക്ഷിയിനമായ ലാർജ് ബ്ലൂ ഫ്ലൈകാച്ചറിനേയും ഇത്തരത്തിൽ കണ്ടെത്തിയിരുന്നു.[2][3]
ചിത്രശാല
തിരുത്തുക-
തടാകം
-
ഒരു തേക്കു മരം
-
കാട്ടാനക്കൂട്ടം
-
കപ്റ്റായി തടാകത്തിലെ മീൻപിടുത്തം
അവലംബം
തിരുത്തുക- ↑ Bonnozahid (26 June 2010). "BonnoZahid: Kaptai National Park,Rangamati,Bangladesh".
- ↑ "Monitoring and Conservation of Wildlife in Kaptai NP of Bangladesh". m.facebook.com.
- ↑ "Say hello to the new bird!". 13 May 2014.