കപ്ക കസ്സബോവ
ബൾഗേറിയൻ കവയിത്രിയും ചരിത്ര, യാത്രാ വിവരണ എഴുത്തുകാരിയും ആണ് കപ്ക കസ്സബോവ (English: Kapka Kassabova, Bulgarian: Капка Касабова
ജീവിത രേഖ
തിരുത്തുക1973ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു[1]. വളർന്നതും പഠിച്ചതും ന്യൂസിലാൻഡിൽ ആയിരുന്നു. നിലവിൽ സ്‌കോട്‌ലാൻഡിലാണ് താമസം.[2]
സാഹിത്യ ജീവിതം
തിരുത്തുകകസ്സബോവയുടെ പ്രഥമ കവിതാ സമാഹാരമായ ഓൾ റോഡ്‌സ് ലീഡ് ടു ദ സീ, ന്യൂസിലാൻഡ് മൊന്റാന ബുക്ക് അവാർഡ് നേടിയിട്ടുണ്ട്. പ്രഥമ നോവലായ റിക്കൊണൈസ്സാൻസ് 2008ൽ കോമൺവെൽത്ത് റൈറ്റേഴ്‌സ് പ്രൈസ് കരസ്ഥമാക്കിയിട്ടുണ്ട്. കസ്സബോവയുടെ സ്ട്രീറ്റ് വിത്തൗട്ട് എ നെയിം എന്ന ഓർമ്മകുറിപ്പ് ഡോൽമന്ന് ക്ലബ് ട്രാവൽ ബുക്ക് അവാർഡിനുള്ള പട്ടികയിൽ ഇടം നേടിയിരുന്നു.[3]
ഗ്രന്ഥങ്ങൾ
തിരുത്തുക- All Roads Lead to the Sea, Auckland University Press 1997
- Reconnaissance, Penguin NZ 1999
- Someone Else's Life, Bloodaxe 2003
- Marti Friedlander by Leonard Bell, Introduction, AUP 2009
- Geography for the Lost, Bloodaxe 2007
- Street Without a Name, Portobello 2008
- Villa Pacifica, Penguin NZ/ Alma Books 2011
- Twelve Minutes of Love: a tango story, Portobello 2011
- Border: a journey to the edge of Europe, Granta 2017/ Greywolf 2017
അവലംബം
തിരുത്തുക- ↑ "New Zealand Book Council". Archived from the original on 2008-07-05. Retrieved 2017-03-28.
- ↑ Kapka Kassabova's website[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Guardian Review July 05 2008