കന്നുകാലികളിലെ വ്രണം
മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന വ്രണം സൂക്ഷിച്ചില്ലെങ്കിൽ ഗുരുതരമാകാനിടയുണ്ട്. മുറിവുകളിൽ ഈച്ച മുട്ടയിടുകയും, ഈ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ മുറിവിലുള്ള മാംസം ഭക്ഷിച്ച് വളരുകയും ചെയ്യുന്നു .ഏകദേശം ആറുദിവസം കൊണ്ടുതന്നെ പൂർണ്ണവളർച്ചയെത്തി ഇവ മണ്ണിൽ വീണ് പ്യൂപ്പയാകും.
ലക്ഷണങ്ങൾ
തിരുത്തുകവ്രണത്തിൽ നിന്നു ചോരയൊലിയ്ക്കുന്നുണ്ടെങ്കിൽ പുഴു അകത്തുണ്ടെന്നുള്ളതിന്റെ ലക്ഷണമാണ്. ദുർഗന്ധവും അനുഭവപ്പെടാം.പുറമേയുള്ള രക്തവും പഴുപ്പും നീക്കം ചെയ്താൽ വ്രണത്തിലെ പുഴുക്കളെക്കാണാൻ കഴിയും.
ചെയ്യേണ്ടത്
തിരുത്തുകയൂക്കാലിപ്റ്റസ് തൈലത്തിലോ ടാർപന്റയിൻ തൈലത്തിലോ വൃത്തിയാക്കിയ പഞ്ഞിമുക്കി മുറിവിൽ വച്ചാൽ പുഴുക്കൾ പുറത്തേയ്ക്കിറങ്ങിവരും.അകത്തു കടിച്ചിരിയ്ക്കുന്ന പുഴുക്കളെ ഒരു കൊടിൽ കൊണ്ടു പെറുക്കിക്കളയുക. ആഴത്തിലുള്ള മുറിവാണെങ്കിൽ ഒരു ഡോക്ടറുടെ സഹായം അടിയന്തരമായി തേടണം. മുറിവുകൾ ഭേദമാകുന്നതിനു മറ്റു ഔഷധങ്ങൾ ,ലേപനങ്ങൾ എന്നിവ ഉപയോഗിക്കാവുന്നതാണ്.[1].
അവലംബം
തിരുത്തുക- ↑ പശുപരിപാലനം. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.2012.പു.116.117.