കനവുമലയിലേക്ക്(ഡോക്യുമെന്ററി)

ഒരു മലയാള ഡോക്യുമെന്ററിയാണ് കനവുമലയിലേക്ക്. മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ഡോക്യുമെൻ്ററിക്കുള്ള കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരവും ജോൺ എബ്രഹാം പുരസ്‌കാരവും ഈ ഡോക്യുമെന്ററിക്ക് ലഭിച്ചു[1]

കനവുമലയിലേക്ക്
കനവുമലയിലേക്ക്
സംവിധാനംഎം.ജി. ശശി
നിർമ്മാണംടോമി മാത്യു (സഹായം- ആക്ഷൻ എയ്ഡ് ഇന്ത്യ)
തിരക്കഥഎം.ജി. ശശി, ഗിരീഷ് കുമാർ
അഭിനേതാക്കൾകനവിലെ കുട്ടികളോടൊപ്പം സാറാ ജോസഫ്, കുഞ്ഞുണ്ണി, വൈശാഖൻ, സിവിക് ചന്ദ്രൻ
ഛായാഗ്രഹണംറഷീദ് മൂപ്പൻ
ചിത്രസംയോജനംടി. കൃഷ്ണനുണ്ണി
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം45 മിനിറ്റ്

ഉള്ളടക്കം

തിരുത്തുക

കെ.ജെ. ബേബിയുടെ നേതൃത്വത്തിൽ വയനാട് നടവയലിൽ ആരംഭിച്ച ബദൽ വിദ്യാകേന്ദ്രമാണ് കനവ്. കനവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്. എഴുത്തുകാരിയായ സാറാ ജോസഫ് ഈ ഡോക്യുമെന്ററിയിൽ അഭിമുഖകാരിയായി എത്തുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും രൂപഭാവത്തെക്കുറിച്ചും ആദിവാസിജീവിതത്തിന്റെ സ്വയം നിർണയാധിഷ്ഠിതമായ പരിണാമത്തെക്കുറിച്ച് ഡോക്യുമെന്ററി സിനിമയുടെ ചലനാത്മകമായ അവതരണത്തെക്കുറിച്ച് - ഇങ്ങനെ മൂന്നു തരത്തിൽ വളരുന്ന സ്വപ്ന പ്രേരിതമായ സങ്കൽപ്പങ്ങളും യാഥാ‍ർത്ഥ്യങ്ങളുമാണ് കനവുമലയിലേക്ക് എന്നഹ്രസ്വ സിനിമയുടെ പ്രചോദനമെന്ന് കനവുമലയിലേക്ക് ഡോക്യുമെന്ററിയുടെ തിരക്കഥ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ ജി.പി. രാമചന്ദ്രൻ എഴുതുന്നു.[2]

സാങ്കേതിക വിദഗ്ധർ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ അവാർഡ്
  • മികച്ച ഡോക്യുമെൻ്ററിക്കുള്ള കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം
  • ജോൺ എബ്രഹാം പുരസ്‌കാരം
  1. https://www-viennale-at.translate.goog/en/films/guda?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
  2. എം.ജി. ശശി (2009). കനവു മലയിലേക്ക്. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 15. ISBN 9788176386203.