സിവിക് ചന്ദ്രൻ
ഒരു മലയാള കവിയും നാടകകൃത്തും എഴുത്തുകാരനും മുൻ നക്സ്‌ലൈറ്റും സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നിരൂപകനുമാണു് സിവിൿ ചന്ദ്രൻ എന്ന സി.വി.കുട്ടൻ. പാഠഭേദം മാസികയുടെ പത്രാധിപരാണ്.
സിവിക് ചന്ദ്രൻ | |
---|---|
തൊഴിൽ | കവി, നാടകപ്രവർത്തകൻ, പത്രാധിപർ |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | കുരിശുയുദ്ധം തുടങ്ങുന്നവർ, താമ്രപത്രങ്ങൾ (അക്ഷൗഹിണി), നിങ്ങളാരെ കമ്യുണിസ്റ്റ് ആക്കി? (പ്രതിനാടകം), എഴുപതുകൾ വിളിച്ചപ്പോൾ |
ജീവിതരേഖ
തിരുത്തുക1951 ഏപ്രിൽ അഞ്ചിന് തൃശ്ശൂർ ജില്ലയിൽ കൊടകരയ്ക്കടുത്തുള്ള മുരിക്കുങ്ങൽ ഗ്രാമത്തിൽ വേലപ്പൻ-ലക്ഷ്മി ദമ്പതിമാരുടെ നാലുമക്കളിൽ മൂത്തയാളായി ജനിച്ചു.സി.വി.കുട്ടൻ എന്ന പേരിൽ നിന്നാണ് സിവിക് എന്ന വിളിപ്പേരുണ്ടായത് എന്ന് വിലയിരുത്തപ്പെടുന്നു[1].
1968-1981 വരെ വയനാട്ടിലും ഏറനാട്ടിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1981 മുതൽ വിധ്വംസക സാംസ്കാരിക പ്രവർത്തനം ആരോപിച്ച് ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിരുന്നു (സസ്പെന്റ്ചെയ്തു). ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്നു് 1991-ൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. ഇപ്പോൾ ലൈംഗികാതിക്രമ ആരോപണം നേരിടുന്നു.[2]
സാംസ്കാരിക ജീവിതം
തിരുത്തുക"യനാൻ" മാസികയുടെ പത്രാധിപസമിതിയംഗമായിരുന്നു. ഈ പത്രം പിന്നീട് കണ്ടുകെട്ടി. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. "ജനകീയ സാംസ്കാരിക വേദി"യുടെ സെക്രട്ടറിയും അതിൻറെ മുഖപത്രമായ "പ്രേരണ"യുടെ പത്രാധിപരുമായിരുന്നു. മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങൾ സിവിക്കിൻറെയാണ്
"വാക്ക്" മാസികയും "പാഠഭേദം" ദ്വൈവാരികയും അദ്ദേഹതൻറെ് റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു.
തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൻറെ നാടകം "നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി" എഴുതിയത് വിവാദങ്ങളുണ്ടാക്കി. ഇതുമായിബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീം കോടതിയിലാണ്
ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് 1991 മുതൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ചു, കോഴിക്കോട് വെസ്റ്റ് ഹില്ലിൽ താമസിക്കുന്നു.
ആനുകാലികങ്ങളിലും പത്രങ്ങളിലും സാംസ്കാരിക വിഷയങ്ങളെകുറിച്ച് എഴുതാറുണ്ട്. കേരളത്തിലെ പരമ്പരാഗത ഇടതുപക്ഷത്തോട് പലപ്പോഴും കലഹിച്ചും എതിർത്തും സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമാവാറുണ്ട് സിവിക്. മംഗളം ദിനപത്രം, ഇന്ത്യാടുഡെ വാരിക,തുടങ്ങിയവയിൽ സ്ഥിരമായി പംക്തികൾ എഴുതിവരുന്നു."പാഠഭേദം" മാസികയുടെ പത്രാധിപരാണിപ്പോൾ.
ഒരു വനിതാ ആക്റ്റീവിസ്റ്റ് നെതിരെ ലൈംഗികതിക്രമം ചെയ്ത സിവിക് ചന്ദ്രനെതിരെ അതിജീവിത പരാതി കൊടുക്കുകയും സിവിക് ചന്ദ്രൻ പിന്നീട് ഒളിവിൽ പോകുകയും ചെയ്തു. ഹൈ കോടതി പിന്നീട് സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ റദ്ദു ചെയ്തു.
കുടുംബം
തിരുത്തുകഭാര്യ (പരേത) പി. ശ്രീദേവി. മൂത്ത മകൾ കബനി വിവർത്തകയും ഇളയ മകൾ ഹരിത ആർക്കിടെക്റ്റുമാണ് .
കൃതികൾ
തിരുത്തുകകുരിശുയുദ്ധം തുടങ്ങുന്നവർ , താമ്രപത്രങ്ങൾ (അക്ഷൗഹിണി) എന്നീ നാടകങ്ങൾ സംഗീതനാടക അക്കാദമിയുടെയും വിക്രമൻ നായർ ട്രോഫി നാടകോത്സവത്തിൻറെയും പുരസ്കാകങ്ങൾ നേടി. മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങൾ എഴുതിയതു് പിന്നീടാണ് . എഴുപതുകൾ വിളിച്ചപ്പോൾ എന്നകൃതിയാണവസാനത്തേത് (2009 മാർച്ച്).
- തടവറക്കവിതകൾ
- വെളിച്ചത്തെകുറിച്ചൊരു ഗീതം (കവിതാസമാഹാരം)
- ഗൃഹപ്രവേശം (കവിതാസമാഹാരം)
- ആൻറിനയിൽ കാറ്റുപിടിക്കുമ്പോൾ (ലേഖനസമാഹാരം)
- കരിങ്കണ്ണാ നോക്കണ്ട (ലേഖനസമാഹാരം)
- ഗാമയുടെ പൈതൃകം
- നിങ്ങളാരെ കമ്യൂണിസ്റ്റാക്കി ? (പ്രതിനാടകം)
- എഴുപതുകളിൽ സംഭവിച്ചത് (നാടകം)
- ഇടതുപക്ഷ സുഹൃത്തിന്
- ആഗ്നയേ ഇദം ന മമഃ (നാടകം)
- എഴുപതുകൾ വിളിച്ചപ്പോൾ (ഓർമ / നാടകം)
- നിങ്ങളെന്തിനാണ് എൻറെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം)[3]
അവലംബം
തിരുത്തുക- ↑ https://indianexpress.com/article/political-pulse/civic-chandran-sexual-assault-case-bail-cpm-8098403/
- ↑ "സാംസ്‌കാരിക പ്രവർത്തകൻ സിവിക്ക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി|sexual harassment|civic chandran|young woman" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-07-27.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 764. 2012 ഒക്ടോബർ 15. Retrieved 2013 മെയ് 14.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)
- പുഴ.കോം സിവികിനെ കുറിച്ച പരിചയം Archived 2008-03-09 at the Wayback Machine.
- മലയാളവാർത്താസേവ