2020-ൽ പ്രദർശനത്തിനെത്താനൊരുങ്ങുന്ന ഒരു മലയാളഭാഷ ഫാന്റസി- ത്രില്ലർ ചലച്ചിത്രമാണ് കത്തനാർ. ഐതിഹ്യമാലയിലെ കടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ,ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങൾക്ക് ശേഷം റോജി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.75 കോടി രൂപ ബജറ്റിൽ ഈ ചിത്രം ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. രാഹുൽ സുബ്രഹ്മണ്യം സംഗീത സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി കുഞ്ഞ നിർവഹിക്കുന്നു.

കത്തനാർ
സംവിധാനംറോജി തോമസ്
നിർമ്മാണംഗോകുലം ഗോപാലൻ
രചനആർ.രാമാനന്ദ്
അഭിനേതാക്കൾജയസൂര്യ
സംഗീതംരാഹുൽ സുബ്രഹ്മണ്യം
ഛായാഗ്രഹണംനീൽ ഡി കുഞ്ഞ
റിലീസിങ് തീയതി
  • 2020
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹75 കോടി

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണം തിരുത്തുക

ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിൻ തോമസിന്റെ മൂന്നാമത്തെ ചിത്രമാണിത്.രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. രാമാനന്ദന്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെൻ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്.

റിലീസ് തിരുത്തുക

ചിത്രത്തിന്റെ ആനിമേറ്റഡ് ടീസർ 2020 ഫെബ്രുവരി 14-ന് റിലീസ് ചെയ്തു.കത്തനാർ ദ് വൈൽഡ് സോർസറർ എന്ന ടൈറ്റിലിലാണ് ടീസർ പുറത്തിറക്കിയത്.രമ്യ നമ്പീശന്റെ ശബ്ദമാണ് ടീസറിൽ ഉൾപ്പെടെത്തിയത്. ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്.

അവലംബം തിരുത്തുക

https://www.manoramanews.com/news/entertainment/2020/02/14/kadamattathu-kathanar-teaser.html

"https://ml.wikipedia.org/w/index.php?title=കത്തനാർ&oldid=3292734" എന്ന താളിൽനിന്ന് ശേഖരിച്ചത്