തീത്തൂസ് പ്രഥമൻ മാർത്തോമ്മാ

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പതിനഞ്ചാം മാർത്തോമ്മായാണ് തീത്തൂസ് പ്രഥമൻ മെത്രാപ്പോലീത്താ. (ജ: 1843 ഫെബ്രുവരി 18, പത്തനംതിട്ട- മ:1909 ഒക്ടോബർ 20) തീത്തോസ് ഒന്നാമൻ കോട്ടയം സെമിനാരിയിലും കോട്ടയം സി.എം.എസ് കോളജിലും മദ്രാസിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം മാർത്തോമ്മാ സഭയിൽ പട്ടക്കാരനായി. സഭയുടെ പതിനാലാമത് മെത്രാപ്പോലീത്തയായിരുന്ന തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ ദിവംഗതനായതിനെത്തുടർന്ന് 1894 ജനുവരി 18-ന് കോട്ടയം ചെറിയ പള്ളിയിൽ വച്ച് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ അധിപൻ യൗസേഫ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ തീത്തൂസ് പ്രഥമനെ മാർത്തോമ്മാ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. [1]

മോസ്റ്റ് റവ. തീത്തൂസ് പ്രഥമൻ മാർത്തോമ്മാ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
സ്ഥാനാരോഹണം1894 ജനുവരി 18
ഭരണം അവസാനിച്ചത്1909 ഒക്ടോബർ 20
മുൻഗാമിതോമസ് അത്താനാസിയോസ്
പിൻഗാമിതീത്തൂസ് ദ്വിതീയൻ
വൈദിക പട്ടത്വം1867
മെത്രാഭിഷേകം9 ഡിസംബർ 1894
വ്യക്തി വിവരങ്ങൾ
ജനനം1843 ഫെബ്രുവരി 20
മാരാമൺ
മരണം1909 ഒക്ടോബർ 20
തിരുവല്ല
കബറിടംതിരുവല്ല
  1. മലങ്കര മാർത്തോമ്മാ സുറിയാനി സഭ വൈദിക ഡയറക്ടറി-2010