കണ്ണൂർ മെഡിക്കൽ കോളേജ്, അഞ്ചരക്കണ്ടി
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജാണ് കണ്ണൂർ മെഡിക്കൽ കോളേജ്. കണ്ണൂർ നഗരത്തിൽ നിന്ന് 18 കിലോമീറ്റർ കിഴക്ക് മാറിയും തലശ്ശേരിയിൽ നിന്ന് 19 കിലോമീറ്റർ വടക്ക് ഭാഗത്തായുമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.[1] [2]
കണ്ണൂർ മെഡിക്കൽ കോളേജ് | |
ലത്തീൻ പേര് | അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് |
---|---|
തരം | സ്വകാര്യ സ്വാശ്രയം |
സ്ഥാപിതം | 2006 |
ബന്ധപ്പെടൽ | Kerala University of Health Sciences (KUHS) |
പ്രധാനാദ്ധ്യാപക(ൻ) | Dr. Vidyadhar NR Rao |
സ്ഥലം | അഞ്ചരക്കണ്ടി(കണ്ണൂർ), കേരളം, ഇന്ത്യ |
ക്യാമ്പസ് | 218 ഏക്കർ |
Registration | Medical Council of India |
വെബ്‌സൈറ്റ് | http://kannurmedicalcollege.ac.in |
കോവിഡ് 19 കേസുകൾ കണ്ണൂർ ജില്ലയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി 2021 മെയ് മാസത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ ആശുപത്രി പ്രവർത്തിക്കാനുള്ള സൗകര്യം നിലനിർത്തിക്കൊണ്ട് ആശുപത്രി ജില്ലാ ദുരന്താനിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ പൂർണമായും ഏറ്റെടുത്തിരുന്നു.[3]
അവലംബം
തിരുത്തുക- ↑ "KMCH". kannurmedicalcollege.ac.in.
- ↑ "Anjarakandy Intragated Campus". anjarakandy.in.
- ↑ https://malayalam.oneindia.com/news/kannur/covid-ancharakandi-medical-college-hospital-has-been-taken-over-completely-290931.html