കണ്ണൂർ കീഴടക്കൽ
മൂന്നാം മൈസൂർ യുദ്ധത്തിന്റെ ഭാഗമായി 1790 ഡിസംബർ 17 -ന് മൈസൂരിന്റെ കൈയ്യിൽ നിന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കണ്ണുർ പിടിച്ചെടുത്തതിനെയാണ് കണ്ണൂർ കീഴടക്കൽ(Capture of Cannanore) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. മൈസൂർ രാജ്യത്തിന്റെയും കണ്ണൂർ രാജയുടെയും കൈവശത്തിലായിരുന്ന കണ്ണൂർ, റോബർട്ട് ആബെർക്രോംബി നയിച്ച കമ്പനിപ്പട ഡിസംബർ 14 -ന് ഉപരോധിക്കാൻ തുടങ്ങി. കണ്ണുർ കോട്ട പിടിച്ചെടുത്തതോടെ മൈസൂരിനു കീഴടങ്ങേണ്ടി വന്നു. ഏതാനും ദിവസം മുന്നേ മറ്റൊരു സേനയുടെ ആക്രമണത്തിൽ നടന്ന കോഴിക്കോട് യുദ്ധത്തിൽ കോഴിക്കോടും പിടിച്ചടക്കിയ കമ്പനി മലബാർ തീരത്തിന്റെ മൊത്തം നിയന്ത്രണം കൈവശപ്പെടുത്തി.
Capture of Cannanore | |||||||
---|---|---|---|---|---|---|---|
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി | മൈസൂർ രാജ്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
റോബർട്ട് ആബെർക്രോംബി |
സേനാബലം
തിരുത്തുക- ബ്രിട്ടീഷ് സേനാബലം[1]
- HM 77 -ആം റജിമെന്റിലെ മൂവായിരത്തിലേറെ ബ്രിട്ടീഷ് പടയാളികൾ
- ഒന്നാം ബോംബെ തനത് കാലാൾപ്പട
- രണ്ടായിരത്തോളം നായർപ്പടയാളികൾ
- മൈസൂർ സേനാബലം
- അയ്യായിരത്തിലേറെ മൈസൂർ സൈനികർ
- മാപ്പിളമാർ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മൈസൂർ യുദ്ധങ്ങൾ Archived 2011-07-11 at the Wayback Machine. Heritage History
- കണ്ണൂർ Gazetteer 1857
- റോബർട്ട് ആബെർക്രോംബി (1740-1827)
- ടിപ്പു സുൽത്താൻ (1753-1799)
അധികവായനയ്ക്ക്
തിരുത്തുക- Logan, William Malabar Manual, Volume 1
ഇതും കാണുക
തിരുത്തുക