കണ്ണാടി (ടെലിവിഷൻ പരിപാടി)
ഏഷ്യാനെറ്റ് ചാനലിന്റെ തുടക്കം മുതലുള്ള ജനകീയ പ്രതിവാര പരിപാടിയാണ്[അവലംബം ആവശ്യമാണ്] കണ്ണാടി. പത്രപ്രവർത്തകനും ഏഷ്യാനെറ്റ് ചാനലിന്റെ ഇപ്പോഴത്തെ സാരഥികളിൽ ഒരാളുമായ ടി. എൻ. ഗോപകുമാറാണ് ഈ പരിപാടിയുടെ മുഖ്യ ആസൂത്രകനും അവതാരകനും. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും നിരവധി പ്രശ്നങ്ങളെയും പ്രയാസങ്ങളെയും ജനസമക്ഷത്തിലെത്തിക്കാനും, ഒട്ടനവധി കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കാനും, കണ്ണാടിക്ക് കഴിഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ഗുജറാത്തിലെ ഭൂകമ്പ ദുരിത ബാധിതർക്ക് സഹായമെത്തിക്കാനും, സുനാമി ദുരന്തത്തിനിരയായ ആളുകളെ സഹായിക്കാനും മറ്റും കണ്ണാടിയിലൂടെ ഏഷ്യാനെറ്റിനു സാധിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ഇടക്കാലത്ത് നിർത്തിവെച്ച കണ്ണാടി ശക്തമായ പ്രേക്ഷക സമ്മർദ്ദം കാരണം ഏഷ്യാനെറ്റ് പുനരാരംഭിക്കുകയായിരുന്നു[അവലംബം ആവശ്യമാണ്]. ഏഷ്യാനെറ്റ് എന്ന വാണിജ്യ ചാനലിന്റെ ജനകീയമുഖം എന്നതിലുപരി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യസ്നേഹികളായ നിരവധി പേരെ അവശതയനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിൽ പങ്കാളികളാക്കാനും ഒപ്പം നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി മാറാനും കണ്ണാടിക്ക് കഴിഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്].