9°20′53.18″N 76°31′41.86″E / 9.3481056°N 76.5282944°E / 9.3481056; 76.5282944

കണ്ണശ്ശസ്മാരകം

നിരണം കവികൾ എന്നുകൂടി അറിയപ്പെടുന്ന കണ്ണശ്ശക്കവികളുടെ സ്മരണാർത്ഥം പത്തനംതിട്ടയിലെ തിരുവല്ലയിൽനിരണം തൃക്കപാലീശ്വരക്ഷേത്രത്തിനു സമീപം സ്ഥാപിച്ചതാണ് കണ്ണശ്ശ സ്മാരകം. 1981-ൽ കണ്ണശ്ശ ദിനമായ ആഗസ്റ്റ് 30-ന് അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ. നായനാർ ഉദ്ഘാടനം ചെയ്ത ഈ സ്മാരകം; കണ്ണശ്ശകവികൾ ജീവിച്ചിരുന്ന നിരണത്തെ കണ്ണശ്ശൻ പറമ്പിലാണ് സ്ഥിതിചെയ്യുന്നത്. കണ്ണശ്ശ കൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനക്കളരി, കഥാ-കവിത പഠനക്ലാസ്സുകൾ, വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരങ്ങൾ എന്നിവ ഈ സ്മാരകത്തിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്നു. 2003 മുതൽ ഈ സ്ഥാപനം കണ്ണശ്ശ പുരസ്കാരം നൽകിവരുന്നു.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കണ്ണശ്ശസ്മാരകം&oldid=3063606" എന്ന താളിൽനിന്ന് ശേഖരിച്ചത്