കണ്ടാലെത്രയും കൗതുകമുണ്ടിതിനെ

ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ ഒന്നാം ദിവസത്തിലെ ഒരു പദമാണ് കണ്ടാലെത്രയും കൗതുകമുണ്ടിതിനെ.

ദമയന്തിയും സന്ദേശവാഹക അരയന്നവും
ചിത്രകാരൻ:രാജാ രവിവർമ്മ

ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
രാഗം: യദുകുലകാബോജി

കഥാപാത്രങ്ങൾ: ദമയന്തി,

കണ്ടാലെത്രയും കൗതുകമുണ്ടിതിനെപ്പണ്ടു
കണ്ടില്ല ഞാനേവംവിധം കേട്ടുമില്ലാ
.

സ്വർണ്ണവർണ്ണമരയന്നം മഞ്ജുനാദമിതു
നിർണ്ണയമെനിക്കിണങ്ങുമെന്നു തോന്നും.

തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ
- കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ.

ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ - നിങ്ങൾ
ദൂരെനില്പിൻ; എന്നരികിൽ ആരും വേണ്ടാ.

കണ്ടാൽ വളരെ കൗതുകം തോന്നിക്കുന്ന ഇത്തരമൊന്ന്‌ ഞാൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. സ്വർണവർണവും മനോഹരമായ നാദവുമുള്ള ഇത്‌ എന്നോടിണങ്ങും എന്നു തോന്നുന്നു. തോഴിമാരേ, ഞാൻ കൈകൾകൊണ്ട്‌ ഇതിനെ തൊട്ടല്ലൊ! സുന്ദരരൂപനായ ഇവൻ ക്രൂരനല്ല; പാവമാണ്‌. നിങ്ങൾ ദൂരെ നില്ക്കുക. എന്റെ അരികിൽ മറ്റാരും വേണ്ട.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക