കണ്ടാണശ്ശേരി മുനിമട
കേരളത്തിലെ പൗരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂർവ്വ വെട്ടുകൽ ഗുഹകളിൽ ഒന്നാണ് തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് അരിയന്നൂർ കണ്ടാണശ്ശേരി പുല്ലാനിക്കുന്നിലെ മുറിമട. ഇത് കണ്ടാണശ്ശേരി മുനിമട എന്നറിയപ്പെടുന്നു. ചൂണ്ടൽ ആണ് അടുത്തുള്ള ചത്വരം. പുല്ലാനിക്കുന്ന് എന്ന ഒരു കുന്നിൻ മുകളിലാണ് ഈ വെട്ടുകൽ ഗുഹ സ്ഥിതിചെയ്യുന്നത്. ഇതിനു രണ്ട് അറകൾ ഉണ്ട്. ആദ്യത്തേത് ചതുരത്തിൽ പടവുകളോട് കൂടിയതാണ്. രണ്ടാമത്തേതിനു വട്ടത്തിൽ ഒരു ദ്വാരം മാത്രമേ പുറത്ത് കാണൂ. ഇതിനകത്ത് കിടക്കാൻ കല്ലുകൊണ്ട് തന്നെ മെത്ത തയ്യാറാക്കിയിട്ടുണ്ട്.[1][2]
References
തിരുത്തുക- ↑ "Alphabetical List of Monuments - Kerala". ASI. Retrieved 2014-11-16.
- ↑ "BURIAL CAVE (kandanasseri)". ASI Thrissur. Archived from the original on 2013-06-04. Retrieved 2014-11-16.
Kandanassery burial cave എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.