അരിയന്നൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അരിയന്നൂർ.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിന്റെ ആസ്ഥാനാമാണു അരിയന്നൂർ. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള കുടക്കല്ല്,. മുനിമട മുതലായവ ജൈനമതസ്വാധീനത്തിന്റെ ഭൂതകാലം വിളിച്ചോതുന്നവയാണ്.

പ്രാക് ഹിന്ദു സമൂഹത്തിനെ സ്ത്രൈണദേവതാ സങ്കല്പമായിരുന്ന അരിയ കന്നിയിൽ നിന്നാണു സ്ഥലനമം ഉത്ഭവിച്ചതെന്നും അതല്ല ഗ്രാമ ദേവതയായ ഹരികന്യാ - വിഷ്ണുമായ - ഭഗവതിയുടെ ആസ്ഥാനം ഹരികന്യകാപുരമാണു വാമൊഴിയിലൂടെ അരികന്നിയൊരും പിന്നീട് അരിയന്നൂരും ആയതെന്നും പറയപ്പെടുന്നു.

ചരിത്രത്തുലേക്കു കടന്നാൽ തന്നെ സമ്പന്നമായ പൈതൃകം ഉള്ളതാണു അരിയന്നൂരും ഇവിടുത്തെ ക്ഷേത്രവും ഹരികന്യാ ക്ഷേത്രം  .പന്നിയൂർ ഗ്രാമത്തിന്റെ കീഴിൽ ഉപഗ്രാമമായിരുന്ന അരിയന്നൂർ ,പിന്നീട് ചരിത്ര പസിദ്ധമായ പന്നിയൂരിന്റെ അധഃപതനത്തിനു ശേഷം ,ശുകപുരം ഗ്രാമത്തിന്റെ കീഴ്ഘടമായിത്തീർ ന്നു എന്ന് തന്റെ ചന്ദ്രോത്സവം വ്യാഖ്യാനത്തിൽ ആദരേടത്ത് നീലകണ്0ൻ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ട്.

മദ്ധ്യകാലത്തെ സുപ്രസിദ്ധമണിപ്രവാളകാവ്യമാണു ചന്ദ്രോത്സവം .പതിനാലാം നൂറ്റാണ്ടിൽ രചികപ്പെട്ടിട്ടുള്ള ഈ കൃതിയിൽ കവി തട്ടത്തമ്മയായി കണ്ടു വണങ്ങുന്നത് അരിയന്നൂർ ഭഗവതിയെയാണു.ചന്ദ്രോത്സവം ഒന്നാം സർ ഗ്ഗം നാലാം ശ്ലോകം നോക്കുക

നിഗമവിടപിശാഖാലംബിനീ സല്ഫലാപ്ത്യാ സുകൃതികളെ വിദൂരസ്ഥാനപി പ്രീണയന്തീ അനവധിതരമൂലാ കാംക്ഷിതം കല്പവല്ലീ ദിശതു ഹരികുമാരീമന്ദിരാവാസിനീ ന:

വേദമാകുന്ന മരത്തിന്റെ ശാഖയെ ആലംബിച്ചതും , സൽഫലങ്ങൾ നല്കി ദൂരെവാസികളാണെങ്കിൽ പോലും സുകൃതികളെ സന്തോഷിപ്പിക്കുന്നതും അനവധി മൂലങ്ങളോടുകൂടിയതും, അരിയന്നൂർ ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നതും ആയ ആ കല്പലത നമുക്കു കാംക്ഷിതം സാധിച്ചു തരട്ടെ.


അരിയന്നൂരിലെ പ്രശസ്തർ

പ്രൊഫസർ നാരായണമേനോൻ (സാഹിത്യം) വേശപ്പൻ (ചെണ്ട) പി ആർ എൻ നമ്പീശൻ (രാഷ്ടീയം) അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ (അക്ഷരശ്ലോകം) വിനോദ് ഗുരുവായൂർ (സിനിമ)

"https://ml.wikipedia.org/w/index.php?title=അരിയന്നൂർ&oldid=3344873" എന്ന താളിൽനിന്ന് ശേഖരിച്ചത്