കണ്ടംകുളത്തി ആര്യവൈദ്യശാല

കേരളത്തിലെ പ്രമുഖ ആയുർവേദ വൈദ്യ ശാലയാണ് കണ്ടംകുളത്തി ആയുർവേദ വൈദ്യശാ‍ല[1]. വിവിധ ആയുർവേദമരുന്നുകൾ നിർമ്മിക്കുന്നതിനോടൊപ്പം ആയുർവേദ ആശുപത്രികളും‍ നടത്തുന്നു. കണ്ടംകുളത്തി ആയുർവേദവൈദ്യശാലയുടെ പ്രധാന ഓഫീസ് തൃശ്ശൂർ ജില്ലയിലെ കുഴൂർ എന്ന ഗ്രാമത്തിലാണ്‌[1]. അന്നമനട പഞ്ചായത്തിൽപ്പെടുന്ന വലിയപറമ്പ് എന്ന സ്ഥലത്ത് കണ്ടംകുളത്തിയുടെ പ്രധാന ആശുപത്രി സ്ഥിതി ചെയ്യുന്നു.

കുഴൂരിലെ കണ്ടംകുളത്തിയുടെ - പ്രധാന ഓഫീസ്
മാളക്കടുത്ത് വലിയപറമ്പിലെ കണ്ടംകുളത്തി ആശുപത്രി

സ്ഥാപനചരിത്രം തിരുത്തുക

കണ്ടംകുളത്തി ആയുർവേദ വൈദ്യശാലയുടെ സ്ഥാ‍പകൻ പത്രോസ് വൈദ്യർ ആണ്. 1980 കാ‍ലഘട്ടത്തിൽ ഒരു ചെറിയ വൈദ്യശാ‍ലയായി നടത്തിയിരുന്ന അദ്ദേഹം ഇവിടെ വൈദ്യശാലയിലേക്കുള്ള മരുന്നുകൾ തയ്യാറാക്കുന്നത് സ്വയം ആയിരുന്നു. [2] . അന്നും കുഴൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്തു കൊണ്ട് പ്രവർത്തിച്ചിരുന്ന ഈ ചെറിയ വൈദ്യശാ‍ല കെ. പി. പത്രോസ് വൈദ്യരുടെ തന്റേതായ ചികിത്സ രീതികളിൽ പ്രസിദ്ധമായി തീർന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളാണ് ഇന്നും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മരുന്നുകളുടെ അടിസ്ഥാനം[അവലംബം ആവശ്യമാണ്].

1987 ൽ വ്യവസായിക അടിസ്ഥാനത്തിൽ ഇവിടെ ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങിയത്. ഇന്ന് 450 ലധികം ആയുർവേദമരുന്നുകൾ മാർക്കറ്റിൽ കണ്ടംകുളത്തിയുടെ പേരിൽ ലഭ്യമാണ്[അവലംബം ആവശ്യമാണ്]. ഇതുകൂടാതെ ആയുർവേദ ചികിത്സക്കായി കണ്ടംകുളത്തിൽ ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്. ആലുവ, മാള, മൂന്നാർ, കോവളം, കൊച്ചി എന്നിവടങ്ങളിൽ ആയുർവേദ ചികിത്സ ആശുപത്രികൾ സ്ഥിതി ചെയ്യുന്നു.

അവലംബം തിരുത്തുക