കണക്കതികാരം
കേരളത്തിൽ പണ്ടുപണ്ടേ പ്രചരിച്ചിരുന്ന ഒരു ദ്രാവിഡപദ്യകൃതിയാണ് കണക്കതികാരം . കണക്കതികാരം താഴെക്കാണുന്ന പാട്ടോടുകൂടിയാണ് ആരംഭിക്കുന്നത്[1]തമിഴിലും കണക്കതികാരം എന്ന പേരിൽ ഒരു ഗണിത ഗ്രന്ഥമുണ്ട്.
“ | പണക്കരിനാകമീടും പടർചടൈച്ചിവനുപോലും പിണക്കരുതാത ചെല്ലം പെരുമ ചേർന്നൊളി വിളങ്കും. |
” |
ലീലാവതിയും കണക്കതികാരവും നോക്കിയാണു് കണക്കുസാരം രചിച്ചതെന്നു ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കണക്കതികാരത്തിന്റെ സംശോധിത പാഠം
തിരുത്തുകസ്വിറ്റ്സർലൻഡ്ലെ ഇ.ടി.എച്ച്. സൂറിച്ച് സർവകലാശാലയിലെ ഹിസ്റ്ററി ആൻഡ് ഫിലോസഫി ഓഫ് മാത്തമറ്റിക്കൽ സയൻസ് ചെയർ മലയാള ഗണിത ഗ്രന്ഥമായ കണക്കതികാരത്തിന്റെ സംശോധിത പാഠം പ്രസിദ്ധീകരിക്കുന്നതിന് തീരുമാനിച്ചു. ഇ ടി എച്ച് സൂറിച്ച് സർവകലാശാലയിലെ അധ്യാപകനായ പ്രൊഫ. ഡോ.റോയ് വാഗ്നറുടെ നേതൃത്വത്തിലീണിത്.
കേരളത്തിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറികളിൽ സൂക്ഷിച്ചിരുന്ന മലയാളവും ചെറിയതോതിൽ ദ്രാവിഡ ഭാഷയും കൂടിക്കലർന്ന പാട്ട് രൂപത്തിലുള്ള കണക്കതികാരത്തിന്റെ പകർപ്പുകൾ ശേഖരിച്ചു അത് യഥാവിധി എഡിറ്റിംഗ് നടത്തി ഇംഗ്ലീഷ് ഭാഷയിൽ പുനഃപ്രസിദ്ധീകരിക്കരിക്കാൻ അതേ ചെയർ ലെ ഗവേഷകനായ അരുൺ അശോകനും കാലിക്കറ്റ് സർവകലാശാലയിലെ സംസ്കൃത വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിനിയായ പി. എം. വൃന്ദയും ആണ് പ്രൊഫ.വാഗ്നർക്കൊപ്പം പ്രവർത്തിക്കുന്നത്.[2]
അവലംബം
തിരുത്തുക- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.
- ↑ വൃന്ദ, പി.എം (ഓഗസ്റ്റ് 27, 2020). "കണക്കതികാരം - കേരളത്തിന്റെ ഗണിത പാരമ്പര്യം". keesa. Retrieved ഓഗസ്റ്റ് 27, 2020.[പ്രവർത്തിക്കാത്ത കണ്ണി]